ക്രെഡിറ്റ് ഡെബിറ്റ് കാ‍ർഡുകളില്‍ കൃത്രിമം, 30ലക്ഷം ദിർഹം വരെ പിഴ

ക്രെഡിറ്റ് ഡെബിറ്റ് കാ‍ർഡുകളില്‍ കൃത്രിമം, 30ലക്ഷം ദിർഹം വരെ പിഴ

ദുബായ്: ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളില്‍ കൃത്രിമം കാണിക്കുന്നത് 30 ലക്ഷം ദിർഹം വരെ പിഴ കിട്ടാവുന്ന കുറ്റകൃത്യമാണെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരെ വ്യക്തവും കർശനവുമായ നിയമമുളള രാജ്യമാണ് യുഎഇ. ഏതെങ്കിലും തരത്തില്‍ സാങ്കേതികതയോ പ്രോഗ്രാമുകളോ ഉപയോഗിച്ച് ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകള്‍ ഉള്‍പ്പെടുന്ന ഇലക്ട്രോണിക് പെയ്മെന്‍റ് രീതിയില്‍ ക്രമക്കേടുകള്‍ നടത്തുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ബോധ്യപ്പെട്ടാല്‍‍ 500000 ദിർഹം മുതല്‍ 20 ലക്ഷം വരെയാണ് പിഴ. കുറ്റകൃത്യത്തിന്‍റെ വ്യാപ്തി അനുസരിച്ച് പിഴയും ജയില്‍ ശിക്ഷയും കൂടി കിട്ടും.

യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അനുസരിച്ച് വ്യാജ ഇലക്ട്രോണിക് രേഖകള്‍ കണ്ടെത്തിയാല്‍ 2021 ലെ ഫെഡറല്‍ ഡിക്രി നിയമം 34 ലെ ആർട്ടിക്കിള്‍ 14 അനുസരിച്ച് നിയമനടപടിയുണ്ടാകും. സർക്കാരിന്‍റെയോ ഭരണസ്ഥാപനങ്ങളുടെ രേഖകളില്‍ കൃത്രിമം നടത്തിയാലും വ്യാജമായി രേഖകളുണ്ടാക്കിയാലും നിയമ നടപടി നേരിടേണ്ടിവരും. ജയില്‍ ശിക്ഷയും അതോടൊപ്പം 150000 ദിർഹം മുതല്‍ 750000 ദിർഹം വരെയാണ് പിഴ.

കുറ്റകൃത്യത്തിന്‍റെ വ്യാപ്തി അനുസരിച്ച് 100000 ദിർഹം മുതല്‍ 300000 ദിർഹം വരെയും നാടുകടത്തലും ശിക്ഷ കിട്ടും. അതോടൊപ്പം തന്നെ സർക്കാർ സ്ഥാപനങ്ങളുടെ വിവര സംവിധാനങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനെതിരെയും ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുളള പ്രവൃത്തികള്‍ക്ക് താൽക്കാലിക തടവും കുറഞ്ഞത് 200,000 ദിർഹം മുതല്‍ 500,000 ദിർഹം വരെ പിഴയും കിട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.