വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിതം പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിച്ച വ്യക്തിത്വം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിതം പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിച്ച വ്യക്തിത്വം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

തിരുവനന്തപുരം: വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിതം പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നുവെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. പോങ്ങുംമൂട് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

അല്‍ഫോന്‍സാമ്മ ഈ ലോകത്തില്‍ വളരെ കുറച്ചുനാള്‍ ജീവിച്ച് വിശുദ്ധയായി. ശാരീരികമായ അസുഖങ്ങള്‍ ഉണ്ടായപ്പോള്‍ അത് തന്റെ വിശുദ്ധീകരണത്തെ സഹായിക്കുന്നതിനായി അല്‍ഫോന്‍സാമ്മ പരിഗണിച്ചു.

കൊച്ചുകുട്ടിയായിരുന്നപ്പോള്‍ തന്നെ വിശുദ്ധിയിലേക്കുള്ള പാതയിലായിരുന്നു അല്‍ഫോന്‍സാമ്മ. തന്റെ ജീവിതത്തില്‍ കഷ്ടതകള്‍ വരുന്നതിന് ആഗ്രഹിക്കുകയും അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. കഷ്ടതകളില്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് അല്‍ഫോന്‍സാമ്മ മുന്നോട്ടു പോയെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.