മെർസ് വൈറസ് ബാധ യുഎഇയില്‍ സ്ഥിരീകരിച്ചു

മെർസ് വൈറസ് ബാധ യുഎഇയില്‍ സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ മെർസ് വൈറസ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്) ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അബുദാബി അലൈനിലെ പ്രവാസിയായ 28 കാരനാണ് മെർസ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈ വർഷം ആദ്യമായാണ് യുഎഇയില്‍ മെർസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 108 പേരെയും നിരീക്ഷിച്ചുവെങ്കിലും അവരില്‍ രോഗബാധ കണ്ടെത്തിയിട്ടില്ല. രോഗപ്രതിരോധത്തിനായുള്ള മാർ​ഗങ്ങൾ‍ അബുദാബി പബ്ലിക് ഹെൽത്ത് സെന്‍റർ ശക്തമാക്കിയിട്ടുണ്ട്.

മെർസ് വൈറസ് ബാധ യുഎഇയില്‍ അപൂർവ്വമാണ്. 2013 മുതല്‍ ഇതുവരെ 94 പേരിലാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. 12 പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് രോഗബാധിതരായ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും വൈറസ് പകരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.