ദോഹ: ഹോം നഴ്സിംഗ് സേവനങ്ങളുടെ പ്രാക്ടീസ് നിയന്ത്രിക്കുന്നതിനായി പുതിയ നയം പുറത്തിറക്കി ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം. മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയർ പ്രൊഫഷന്‍സ് വിഭാഗത്തിന്‍റെ കീഴില്‍ നഴ്സിംഗ് വിഭാഗങ്ങളില്‍ രജിസ്ട്രേഷനും ലൈസന്‍സിംഗ് മാനദണ്ഡങ്ങളും ആരംഭിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യ പ്രാക്ടീഷണർമാരുടെയും ജോലികൾ നിയന്ത്രിക്കുന്നതിനും നിയമവിധേയമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിക്രമം വരുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിലെ ഹെൽത്ത് സ്പെഷ്യാലിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് സംഘടിപ്പിച്ച നഴ്‌സിംഗ് വിഭാഗങ്ങൾക്കുള്ളിൽ ഹോം നഴ്‌സ് തസ്തിക കൂടി ചേർക്കപ്പെടുമ്പോഴും അതിന്‍റെ രജിസ്‌ട്രേഷൻ, ലൈസൻസിംഗ് മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിലൂടെയും ഹോം നഴ്‌സിംഗ് പ്രാക്ടീസ് നയം നിയന്ത്രിക്കപ്പെടുമെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
രോഗിയുടെയോ കുടുംബത്തിന്‍റെയോ സ്‌പോൺസർഷിപ്പിന് കീഴിലുള്ള നഴ്‌സിംഗ് കേഡർമാർക്ക് - പൊതു ആരോഗ്യ മന്ത്രാലയം മുഖേന രജിസ്‌ട്രേഷനും ലൈസൻസിംഗിനും അപേക്ഷിക്കാവുന്നതാണ്. നഴ്‌സിന്‍റെ കഴിവും സുരക്ഷയും ഉറപ്പുനൽകുന്ന എല്ലാ വ്യവസ്ഥകളും ആവശ്യകതകളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.