ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും കനത്ത മഴ. റോഡുകളുൾപ്പടെ വെള്ളത്തിനടിയിലായി. നിരവധിയിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
റോഡിൽ വെള്ളം കയറിയതോടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. തലസ്ഥാനത്ത് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും നാശം വിതച്ചു. നോയിഡയിൽ സ്കൂളുകൾക്ക് അവധിയാണ്. യമുനയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മുംബൈയിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച രാത്രി മരം കടപുഴകി ബസിന് മുകളിൽ വീണെങ്കിലും ആളപായമില്ല.
മഹാരാഷ്ട്രയിലെ റായ്ഗഡ്, പുന്നൈ, സത്താറ, രത്നഗിരി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, പാൽഘർ, താനെ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.