അമേരിക്കയിൽ കോവിഡ് ചികിത്സയിലും വർണ വിവേചനം; കറുത്ത വർഗക്കാരിയായ ഡോക്ടർ ചികിത്സ ലഭിക്കാതെ മരിച്ചു

അമേരിക്കയിൽ കോവിഡ്  ചികിത്സയിലും വർണ വിവേചനം; കറുത്ത വർഗക്കാരിയായ ഡോക്ടർ ചികിത്സ ലഭിക്കാതെ മരിച്ചു

കാലിഫോര്‍ണിയ: അമേരിക്കയില്‍ വീണ്ടും വര്‍ണ വിവേചനം. കോവിഡ് ബാധിച്ച കറുത്ത വര്‍ഗക്കാരിയായ ഡോക്ടര്‍ സൂസന്‍ മൂറിന് ചികിത്സ നിഷേധിച്ചു. ഡോക്ടര്‍ പിന്നീട് രോഗം മൂര്‍ച്ഛിച്ച്‌ മരണത്തിന് കീഴടങ്ങി. 52കാരി സൂസന്‍ തന്റെ പ്രശ്നം വിവരിച്ച്‌ ഒരു വീഡിയോയിലൂടെയാണ് സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. സംസാരിക്കാന്‍ അവര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. ഇടയ്ക്കിടെ വേദന കടിച്ചമര്‍ത്താന്‍ പാടുപെടുന്നുണ്ട്. എങ്കിലും ഇതെല്ലാം സഹിച്ച്‌ സൂസന്‍ പറയുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്.

ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരേയും, കോവിഡ് മരണങ്ങളും സ്ഥിരീകരിച്ച രാജ്യമാണ് അമേരിക്ക. ഇത്രയും മരണങ്ങള്‍ കണ്ടിട്ടുപോലും അമേരിക്കന്‍ വെളുത്ത വര്‍ഗക്കാരുടെ മനസ്സലിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ഡോക്ടറായിരുന്നിട്ട് കൂടി ആ പരിഗണന പോലും നൽകാനോ സൂസനെ ചികിത്സിക്കാനോ അവിടെയുള്ളവര്‍ തയ്യാറാകുന്നില്ല. കഴുത്തിലെ വേദനയുമായാണ് സൂസന്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ ചികിത്സ ലഭ്യമാക്കി വേദന സംഹാരികള്‍ നല്‍കുന്നതിന് പകരം വീട്ടിലേക്ക് തിരികെ പോകാനാണ് സൂസൻ ഡോക്ടർക്ക് നല്‍കുന്ന ഉപദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.