ദേശീയ ഗുസ്തി അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ നിന്ന് ബ്രിജ് ഭൂഷണെയും മകനെയും ഒഴിവാക്കി

ദേശീയ ഗുസ്തി അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ നിന്ന് ബ്രിജ് ഭൂഷണെയും മകനെയും ഒഴിവാക്കി

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് മകന്‍ കരണ്‍ ഭൂഷണ്‍ സിങ് എന്നിവരെ വരാനിരിക്കുന്ന ദേശീയ ഗുസ്തി അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഓഗസ്റ്റ് 12 നാണ് തിരഞ്ഞെടുപ്പ് നടക്കുക.

ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ബ്രിജ് ഭൂഷണ്‍. വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിന്മേല്‍ ലൈംഗികാരോപണക്കേസില്‍ കഴിഞ്ഞയാഴ്ച്ച ഡല്‍ഹി കോടതി ബ്രിജ് ഭൂഷണ് ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍, ദേശീയ സ്‌പോര്‍ട്‌സ് കോഡ് പ്രകാരം അനുവദനീയമായ പരമാവധി കാലാവധിയായ, 12 വര്‍ഷം ബ്രിജ് ഭൂഷണ്‍ സേവനമനുഷ്ഠിച്ചു. അതിനാല്‍ തന്നെ അദ്ദേഹത്തിന് ഇനി സ്ഥാനാര്‍ത്ഥിയാകാനാകില്ല.

ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമക്കേസിലെ സാക്ഷിയായ അനിത ഷിയോറന്‍ (38) ഒഡീഷയുടെ പ്രതിനിധിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2010 ലെ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഷിയോറന്‍ നിലവില്‍ ഹരിയാന പൊലീസിലാണ് സേവനമനുഷ്ഠിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.