കോട്ടയം: ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ഏഴാമത് വാര്‍ഷികം ജൂലൈ 29 ന് ചങ്ങനാശേരി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല അതിരൂപതാ മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യാതിഥിയാവും.
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രവാസികള്‍ക്കായുള്ള പ്രവാസി പുരസ്‌കാരങ്ങള്‍ മാര്‍ ജോസഫ് പെരുന്തോട്ടം വിതരണം ചെയ്യും. പ്രവാസി കൂടുംബങ്ങളില്‍ നിന്നും ദൈവവിളി സ്വീകരിച്ചവരെയും പ്രവാസി അപ്പോസ്തലേറ്റിന്റെ ഓണ്‍ലൈന്‍ സ്‌കൂള്‍ അധ്യാപകരെയും ചടങ്ങില്‍ അനുമോദിക്കും.
ഈ വര്‍ഷത്തെ പ്ലസ് ടൂ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും പുരസ്‌കാരവും നല്‍കും. പരിപാടിയോടനുബന്ധിച്ച് പ്രവാസ ജ്യോതി എന്ന പേരില്‍ തയാറാക്കുന്ന സുവനീര്‍ മാര്‍ ജോസഫ് പെരുന്തോട്ടവും അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയും ചേര്‍ന്ന് അതിരൂപതാ കോര്‍ഡിനേറ്റര്‍ ഷെവലിയാര്‍ സിബി വാണിയപ്പുരയ്ക്കലിനും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോ കാവാലത്തിനും കൈമാറി പ്രകാശനം നിര്‍വ്വഹിക്കും.
ലിജി സോജന്‍ ചെറുകുടൂര്‍ രചിച്ച ഒരു നീതിമാന്റെ കഥ എന്ന ബൈബിള്‍ ഖണ്ഡകാവ്യം അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മാര്‍ ജോസഫ് പെരുന്തോട്ടത്തിനും ജോസ് കുമ്പിളുവേലിക്കും നല്‍കി പ്രകാശനം ചെയ്യും. പ്രവാസി അപ്പോസ്തലേറ്റിനായി ഫാ. ജേക്കബ് ചക്കാത്ര എഴുതി ഫാ. ജിജോ മാറാട്ടുകളം സംഗീത സംവിധാനം നിര്‍വഹിച്ച ആന്തം പ്രവാസികള്‍ക്ക് സമര്‍പ്പിക്കും.
ചടങ്ങില്‍ ചങ്ങനാശേരി അതിരൂപതാ വികാരി ജനറാല്‍ ഫാ. ജോസഫ് വാണിയപ്പുരക്കല്‍, ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍ക്കളം, ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ലിസ്‌മേരി എഫ്.സി.സി, ഫാ. ജിജോ മാറാട്ടുകളം എന്നിവര്‍ ആശംസകള്‍ നേരും.
വിവിധ രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളും മടങ്ങി വന്ന പ്രവാസികളും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനു ശേഷം വിവിധ രാജ്യങ്ങളുടെ കലാപരിപാടികളും തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.