ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറെ ജില്ലയിലെ മോറെ ബസാര്‍ പ്രദേശത്ത് ഒരു സംഘം അക്രമികള്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. അക്രമികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ സുരക്ഷാ സേന ഉപയോഗിച്ചിരുന്ന രണ്ട് ബസുകള്‍ കാങ്പോപി ജില്ലയില്‍ ജനക്കൂട്ടം അഗ്‌നിക്കിരയാക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോറെ ബസാറിലും ആക്രമണമുണ്ടയത്.
ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരില്‍ നിന്ന് ബസുകള്‍ വരുമ്പോള്‍ സപോര്‍മേനയിലാണ് ആക്രമണം നടന്നത്. മണിപ്പൂര്‍ രജിസ്ട്രേഷന്‍ നമ്പറിലുള്ള ബസുകള്‍ സപോര്‍മേനയില്‍ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇതിനിടയില്‍ ചിലര്‍ ബസുകള്‍ കത്തിക്കുകയുമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മെയ് മൂന്നിന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ 160 ലധികം പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്. നിരവധി ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും വീടുകളും നശിപ്പിക്കപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.