ബോധവല്‍ക്കരണം വെറും തട്ടിപ്പ്; മലയാളികളെ കൂടതല്‍ കുടിപ്പിക്കാന്‍ സര്‍ക്കാര്‍ മദ്യ വ്യവസായികള്‍ക്ക് കീഴടങ്ങി

ബോധവല്‍ക്കരണം വെറും തട്ടിപ്പ്; മലയാളികളെ കൂടതല്‍ കുടിപ്പിക്കാന്‍ സര്‍ക്കാര്‍ മദ്യ വ്യവസായികള്‍ക്ക് കീഴടങ്ങി

തിരുവനന്തപുരം: മലയാളികളെ കൂടുതല്‍ കുടിപ്പിച്ച് ഖജനാവിലേക്ക് പണമെത്തിക്കാന്‍ പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം. ബോധവല്‍കരണത്തിലൂടെ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുമെന്ന് അവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ വീണ്ടും മദ്യമൊഴുക്കുകയാണ്. പുതിയ ബാറുകളും മദ്യവില്‍പ്പന ശാലകളും തുറക്കാനുള്ള നീക്കമാണ് മദ്യനയത്തിലൂടെ വ്യക്തമാകുന്നത്.

ഐ.ടി കേന്ദ്രങ്ങളില്‍ അനുവദിച്ച മദ്യവില്‍പ്പന ശാലകള്‍ ഇനി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യവസായ പാര്‍ക്കുകളിലേക്കും തുറക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകള്‍ക്ക് നിശ്ചിത കാലയളവില്‍ ബിയറും വൈനും വിളമ്പാന്‍ അനുമതി വേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായ മേഖലയില്‍ നിന്നുള്ള ആവശ്യമാണ്. ഇനി മുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഹരി ഒഴുകും.

മദ്യ വ്യവസായികളുടെ ആവശ്യങ്ങളെല്ലാം തന്നെ അനുവദിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഇത്തവണത്തെ മദ്യനയം. പുതിയ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുടങ്ങുന്നതിന് തടസമില്ല. ഇതോടെ പുതിയ ഡിസ്റ്റിലറികള്‍ക്കും ബിയര്‍, വൈന്‍ നിര്‍മാണ യൂണിറ്റുകള്‍ക്കും വഴിതെളിയും.

ഒന്നാം പിണറായിസര്‍ക്കാരിനെ വെട്ടിലാക്കിയ ബ്രൂവറി, ഡിസ്റ്റിലറി ഇടപാട് ഇനി നിയമവിധേയമായി നടത്താനുള്ള സാവകാശം സര്‍ക്കാരിന് ലഭിക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ മദ്യബ്രാന്‍ഡ് രജിസ്ട്രേഷന്‍ നിരക്കുകള്‍ കുറച്ചുകൊടുക്കാനുള്ള നീക്കവും മദ്യനയത്തിലുണ്ട്.

ഇത് ഡിസ്റ്റിലറികള്‍ക്ക് നേട്ടമാകും. ക്ലാസിഫിക്കേഷന്‍ പദവി പുതുക്കല്‍ വൈകുന്നത് ബാര്‍ ലൈസന്‍സിന് തടസവുമല്ല. ഇതിന്റെ നേട്ടം ബാറുടമകള്‍ക്കാണ്. പൂട്ടിയ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നേരത്തേ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇനി ഇവ തുറക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.