ആകർഷണീയമായ നിറവും രുചിയും ചിലവു കുറവും എളുപ്പത്തിലുള്ള ലഭ്യതയും കാരണം ജങ്ക് ഫുഡ്സ് ഇന്ന് കുട്ടികളിൽ ഒരു പ്രധാന ഭക്ഷണമായി മാറിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം ഇന്ന് കുട്ടികളിൽ അന്യമായിരിക്കുന്നു. എന്നാൽ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിപ്പിക്കുന്നതിനു വേണ്ടിയാണ് ജങ്ക് ഫുഡ്സ് വില്പന നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഓഫ് ഇന്ത്യ (FSSAI) വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ചു സ്കൂൾ ക്യാന്റീനുകളിലും സ്കൂളുകളുടെ 50 മീറ്റേഴ്സ് ദൂരത്തിലുള്ള കടകളിലും ജങ്ക് ഫുഡ്സ് വിൽക്കുന്നതും നിരോധിച്ചിരിക്കുന്നു. അതിനാൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ കുട്ടികളെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, ആരോഗ്യകരമായ ഭക്ഷണം വീട്ടിൽ നല്‍കുകയും ചെയ്യണം.
എന്താണ് ജങ്ക് ഫുഡ്സ്?
ഉയർന്ന കലോറിയും പഞ്ചസാരയും കൊഴുപ്പും ഉപ്പും(HFSS) ആണ് ജങ്ക് ഫുഡ്‌സിലെ വില്ലൻ. പ്രോട്ടീനും, ഫൈബറും, വിറ്റമിന്സും, മിനെറൽസും ഒട്ടും തന്നെ ഇതിൽ അടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഫാറ്റ് എന്നാൽ സാച്ചുറേറ്റഡ് ഫാറ്റ് ആണ് കൂടുതലും. കൂടുതലായി പ്രോസസ്സിംഗ് ചെയ്യുന്നതിനാൽ ന്യൂട്രിയന്റ്സ് നശിക്കുന്നു.
ജങ്ക് ഫുഡ്സിന്റെ പാർശ്വഫലങ്ങൾ കുട്ടികളിൽ
ജങ്ക് ഫുഡ്സ് കൂടുതലായി കഴിക്കുമ്പോള്‍ ഒബീസിറ്റി, ഹൃദ്രോഗങ്ങൾ, ഡയബെറ്റിസ് എന്നിവ വളരെ ചെറിയപ്രായത്തിൽ തന്നെ ഉണ്ടാകാനിടയുണ്ട്. ആഴ്‌ച്ചയിൽ നാല് തവണ ജങ്ക് ഫുഡ്സ് കഴിക്കുന്ന കുട്ടികളിൽ മാത്‍സ്, റീഡിങ് സ്‌കിൽസ്, ലേർണിംഗ് സ്‌കിൽസ് ഇവ കുറയുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കോൺസ്റ്റിപേഷൻ, പല്ലുകളുടെയും എല്ലുകളുടെയും ബലക്ഷയം ഉണ്ടാകുന്നു. കൂടുതലായി മധുരം ഉപയോഗിക്കുന്ന കുട്ടികൾക്കു പഠനത്തിൽ ഏകാഗ്രത കുറയുന്നു. ഉറക്കമില്ലായ്മ, വിഷാദരോഗം ഇവയും ഉണ്ടാകുന്നു.
വീട്ടിൽ എങ്ങനെ ഹെൽത്തിഫുഡ് കഴിപ്പിക്കാം
സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പ്രൊസസ്ഡ് ഫുഡ്സ് ഒഴിവാക്കി ഹെൽത്തിയായ പഴങ്ങളും, പച്ചക്കറികളും, ഹോൾ ഗ്രെയിൻസും, നട്സും വാങ്ങുവാൻ ശ്രദ്ധിക്കുക. ദിവസവും പ്രോട്ടീനും, ഹെൽത്തി ആയിട്ടുള്ള ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാന്‍ ശീലിപ്പിക്കുക. മിക്സഡ് നട്സ് സ്നാക്ക്സ് ആയി കൊടുക്കുക. ശീതള പാനീയങ്ങൾ ഒഴിവാക്കി പഴച്ചാറുകൾ വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ പ്രോത്സാഹിപ്പിക്കുക. കളർഫുൾ ആയ പച്ചക്കറികളും പഴവർഗങ്ങളും സാലഡ് ആയി ഒലിവു ഓയിൽ ചേർത്ത് ഉപയോഗിക്കുക. ആൽമണ്ട്, വാൽനട്ട്, അവകാഡോ ഇവയും ഉൾപ്പെടുത്തുന്നത് ജങ്ക് ഫുഡ് കഴിക്കുവാനുള്ള പ്രവണത കുറയ്ക്കുന്നു. ഭക്ഷണം പാകംച്ചെയുവാൻ കുട്ടികളെ കൂടി ഉൾപെടുത്തുക. ഇങ്ങനെ നല്ല ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം.
ഡയറ്റീഷ്യൻ അനുമോൾ ജോജി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.