ജിദ്ദ: സൗദി അറേബ്യയില്‍ താപനില ഉയരുമെന്നും ഉഷ്ണതരംഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. കടുത്ത ഉഷ്ണ തരംഗങ്ങള്‍ ശരീരത്തിലേറ്റാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
ട്വിറ്റർ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച വീഡിയോയും ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരണ്ട ചർമം, സൂര്യാഘാതം, ചൂട് സമ്മർദം എന്നിവക്ക് കടുത്ത ഉഷ്ണതരംഗം ഇടയാക്കും.
എങ്ങനെ ഉഷ്ണ തരംഗം തടയാമെന്നത് സംബന്ധിച്ച വിവരങ്ങളും വീഡിയോയിലൂടെ നല്കുന്നുണ്ട്. കടുത്ത സൂര്യാതപത്തിന് സാധ്യതയുളള 11 മണിക്കും 3 മണിക്കും ഇടയില്‍ നേരിട്ട് സൂര്യാതപമേല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, തല മറയ്ക്കുക, സണ്‍സ്ക്രീന്‍-സണ്‍ഗ്ലാസുകള്‍ ധരിക്കുക, ആവശ്യത്തിന് വെളളം കുടിക്കുകയെന്നുളളതെല്ലാം പ്രധാനമാണെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.