പുതിയ 18 കോവിഡ് പരിശോധനാകേന്ദ്രങ്ങള്‍ തുറന്ന്;ദുബായ് അബുദാബി അതിർത്തി

പുതിയ 18 കോവിഡ് പരിശോധനാകേന്ദ്രങ്ങള്‍ തുറന്ന്;ദുബായ് അബുദാബി അതിർത്തി

അബുദാബി: അബുദാബിയിലേക്കുളള പ്രവേശന മേഖലയില്‍ പുതിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നതായി അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ്  ഡിസാസ്റ്റർ കമ്മിറ്റി. 18 ഡിപിഐ ഡ്രൈവ് ത്രൂ പരിശോധനാകേന്ദ്രങ്ങളാണ് ഗന്‍തൂതിന് തൊട്ട് മുന്‍പ് അല്‍ ഫയാ റോഡില്‍ തുറന്നിരിക്കുന്നത്. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനായി എത്തുന്നവർക്ക് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും കോവിഡ് പരിശോധനാഫലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനാകേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് പുതിയ പരിശോധനാ കേന്ദ്രങ്ങള്‍. എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് 72 മണിക്കൂറിനുളളിൽ പരിശോധാഫലം വേണമെന്നത് നിർബന്ധമാണ്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.