ഒമാനില്‍ അതിര്‍ത്തികള്‍ ചൊവ്വാഴ്‍ച മുതല്‍ തുറക്കും

ഒമാനില്‍ അതിര്‍ത്തികള്‍ ചൊവ്വാഴ്‍ച മുതല്‍ തുറക്കും

മസ്കറ്റ്: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്‍ചയായി അടച്ചിട്ടിരിക്കുന്ന ഒമാനിലെ അന്താരാഷ്‍ട്ര അതിര്‍ത്തികള്‍ ചൊവ്വാഴ്‍ച മുതല്‍ തുറക്കും. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും പുനഃരാരംഭിക്കും.

മറ്റ് രാജ്യങ്ങളില്‍ നിന്നും ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്. ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഒരു തവണ കൂടി പിസിആര്‍ പരിശോധനക്ക് വിധേയമാവുകയും വേണം. അതേസമയം ഏഴ് ദിവസത്തില്‍ കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദര്‍ശകര്‍ക്ക് ക്വാറന്റീന്‍ ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.