മലപ്പുറം: ഇന്‍സ്റ്റാഗ്രാമില്‍ പരസ്യം കണ്ട് ഓണ്‍ലൈന്‍ മുഖേന പര്‍ച്ചേഴ്സ് ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വാങ്ങിയ സാധനം റിട്ടേണ്‍ അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോണ്‍ 12 പ്രൊ മാക്സിന്റെ മാഗ്‌നെറ്റ്, ലെന്‍സ് മൗണ്ട് കവര്‍ എന്നിവ ബുക്ക് ചെയ്ത ഉപയോക്താവാണ് കബളിപ്പിക്കപ്പെട്ടത്.
താന്‍ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോണ്‍ കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ മലപ്പുറം കോഡൂര്‍ സ്വദേശി നിസാര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലെ സ്പോണ്‍സേര്‍ഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. മറ്റ് ഓണ്‍ലൈന്‍ പര്‍ച്ചേഴ്സിംഗിലെ പോലെ ഇവയ്ക്ക് റിട്ടേണ്‍ അയക്കുന്നതിനുള്ള ഓപ്ഷനില്ല. ഇതിനാല്‍ തന്നെ തനിക്ക് ലഭിച്ച കവര്‍ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് കാട്ടി സൈറ്റിലെ ഇ-മെയിലിലേക്ക് പരാതി അയച്ചതല്ലാതെ ഫലമുണ്ടായില്ലെന്ന് നിസാര്‍ പറയുന്നു. പകുതിയില്‍ അധികം രൂപയുടെ ഓഫറുള്ളതായി കാണിച്ചതോടെ ഓഫര്‍ കഴിഞ്ഞ് 999 രൂപ കവറിനായി അടച്ചു.
കറുത്ത നിറത്തിലുളള മാഗ്നെറ്റ്, ലെന്‍സ് മൗണ്ട് കവറിനായിരുന്നു പരാതിക്കാരന്‍ ബുക്ക് ചെയ്തത്. ഈ കവറിന്റെ വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ പരസ്യത്തോടൊപ്പം കാണിച്ചിരുന്നു. ഇന്‍സ്റ്റാഗാം ലിങ്ക് വഴി കൊംഫോലൈവ് ഡോട് കോം എന്ന സൈറ്റുവഴിയാണു ബുക്ക് ചെയ്തത്. എന്നാല്‍ തനിക്കു കൊറിയറായി വന്ന ഫോണ്‍ കവര്‍ ഫോണിന് ഉപയോഗിക്കാന്‍ കഴിയാത്തതാണെന്നും ക്വാളിറ്റി കുറഞ്ഞതും മറ്റുഫോണുകളുടെ രണ്ട് വ്യത്യസ്തമായ റബ്ബര്‍ ടൈപ്പിലുള്ള ലോ ക്വാളിറ്റി കവറുകളാണെന്നും നിസാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.