കണ്ണിനും വേണം കൃത്യമായ വ്യായാമവും ആരോഗ്യപരമായ ഭക്ഷണവും

കണ്ണിനും വേണം കൃത്യമായ വ്യായാമവും ആരോഗ്യപരമായ ഭക്ഷണവും

ചർമ്മ പരിപാലനവും സൗന്ദര്യ സംരക്ഷണവുമൊക്കെ എല്ലാവരുടെയും ദിനചര്യയിൽ ഉണ്ടാകും. എന്നാൽ, കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദിവസവും സമയം മാറ്റിവയ്ക്കാറുണ്ടോ? ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗവും ജീവിത ശൈലിയും കണ്ണിന് വലിയ രീതിയിൽ സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ കണ്ണിന്റെ ആരോഗ്യത്തിനായി കൃത്യമായ വ്യായാമവും ആരോഗ്യപരമായ ഭക്ഷണവും ആവശ്യമാണ്

ഐ റോൾ

കണ്ണിലെ പേശികളെ ദൃഢമാക്കുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട വ്യായാമമാണ് ഐ റോൾ. കണ്ണുകൾ വശങ്ങളിലേക്കും മുകളിലേക്കും താഴേക്കും ഇടയ്ക്കിടെ ചലിപ്പിച്ച് പേശികൾ അനക്കണം. ക്ലോക്ക് വൈസ്, ആന്റി-ക്ലോക്ക് വൈസ് ദിശകളിൽ ഇത് ചെയ്യുക

റബ് ഡൗൺ

കണ്ണിൽ ചൂടോ മറ്റ് ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടുമ്പോൾ, കൈ വിരലുകൾ തമ്മിൽ ഉരസി, കൺപോളയ്ക്ക് മുകളിൽ വയ്ക്കാവുന്നതാണ്. കൈപ്പത്തി കണ്ണിൽ അമർത്താതെ പ്രത്യേകം ശ്രദ്ധിക്കണം

പെൻസിൽ പുഷ്അപ്പ്

കണ്ണിന് വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളിൽ ഒന്നാണ് പെൻസിൽ പുഷ്അപ്പ്. വലതുകൈയിൽ ഒരു പെൻസിൽ എടുത്ത് മൂക്കിന് മുന്നിൽ പിടിക്കുക. അതിന്റെ അഗ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ശേഷം കൈ ദൂരേക്കും അടുത്തേക്കും ചലിപ്പിക്കാം. ഇത് കണ്ണിനുണ്ടാകുന്ന അമിതമായ സമ്മർദം അകറ്റാൻ സഹായിക്കും.

ദി ഐ പ്രസ്സ്

കണ്ണിലെ സമ്മർദം അകറ്റാൻ ഇടയ്ക്കിടെ കൺപോളയിൽ ഒരു വിരൽ വച്ച് അടച്ചുപിടിക്കുക. ഏകദേശം 10 സെക്കൻഡ് നേരം വളരെ ലഘുവായി അമർത്തുക. രണ്ട് സെക്കൻഡ് വിരൽ എടുത്തശേഷം ഇത് വീണ്ടും ചെയ്യാം.

ഐ മസാജ്

തല അല്പം പിന്നിലേക്ക് ചായ്ച്ച്, കണ്ണുകൾ അടച്ചശേഷം ചൂണ്ടുവിരലും നടുവിരലും ഓരോ കൺപോളയിലായി വയ്ക്കുക. വലത് വിരലുകൾ ക്ലോക്ക് വൈസ് ദിശയിലും ഇടത് വിരലുകൾ ആന്റി ക്ലോക്ക് വൈസ് ദിശയിലും ചലിപ്പിക്കുക. ഇത് പത്ത് തവണ ആവർത്തിക്കണം.

എയ്റ്റ് സൈറ്റ്

ശൂന്യമായ ഭിത്തിയിലോ മേൽക്കൂരയിലോ '8' എന്ന ലാറ്ററൽ സംഖ്യ സങ്കൽപ്പിക്കുക. ഇതിലൂടെ എന്ന് സങ്കൽപ്പിച്ച് കണ്ണുകൾ ചലിപ്പിക്കാം. ഇത് അഞ്ച് തവണ ചെയ്യാം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.