കടുത്ത ചൂട്; അരിസോണയിലെ കള്ളിമുൾച്ചെടികൾ നശിക്കുന്നു

കടുത്ത ചൂട്; അരിസോണയിലെ കള്ളിമുൾച്ചെടികൾ നശിക്കുന്നു

അരിസോണ: അമേരിക്കയുടെ വിവിധ ഭാ​ഗങ്ങളിൽ കൊടും ചൂട്. അമേരിക്കയുടെ പടിഞ്ഞാറ് ഭാ​ഗത്തുള്ള പൊതുവെ ചൂടു കൂടുതലായുള്ള അരിസോണയിലും അതികഠിനമായ താപനിലയാണ് അനുഭവപ്പെടുന്നത്. അരിസോണയിലെ ചൂടിൽ പിടിച്ചു നിൽക്കാനാവാതെ കഷ്ടപ്പെടുകയാണ് സാഗ്വാരോ കള്ളിമുൾച്ചെടി. സംസ്ഥാനത്തിന്റെ റെക്കോർഡ് കൊടും ചൂടിൽ ചെടികൾ അടർന്നു വീഴുന്നതായി ശാസ്ത്രഞ്ജർ വിലയിരുത്തി. 43 ഡി​ഗ്രി സെൽഷ്യസിനു മുകളിലാണ് ഇവിടുത്തെ തപനില. വേനൽക്കാല മൺസൂൺ മഴ എത്താത്താണ് കള്ളിമുൾച്ചെടികൾക്ക് തിരിച്ചടിയായത്.

സാധരണായിയ ചെടികൾ ചൂടുമായി പൊരുത്തപ്പെടാറുണ്ട്, പക്ഷേ ചില സമയങ്ങളിലെങ്കിലും ഇവക്ക് പിടിച്ചു നിൽക്കാൻ വെള്ളം ആവശ്യമാണെന്ന് ഡെസേർട്ട് ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷണ ശാസ്ത്രജ്ഞനായ ഹെർണാണ്ടസ് പറഞ്ഞു. 40 അടി (12 മീറ്റർ) വരെ വളരാൻ കഴിയുന്ന കള്ളിമുൾച്ചെടിയാണ് സ്വരാ​ഗസ്. കള്ളിമുൾച്ചെടി രാത്രികാലങ്ങളിൽ മഴയിലും മൂടൽ മഞ്ഞിലും തണുക്കേണ്ടതുണ്ട്. ഇത് സംഭവിച്ചില്ലെങ്കിൽ അവ പെട്ടന്ന് നശിച്ചുപോകുമെന്നും ഹെർണാണ്ടസ് പറഞ്ഞു.

ലോകത്ത് താപനില റെക്കോർഡിലെത്തി. ലോക ചരിത്രത്തിലെ കൂടിയ ചൂടാണ് ജൂലൈയിൽ രേഖപ്പെടുത്തുന്നത്. ആഗോള താപനം എന്നത് ആഗോള ബോയിലിങ് ആയി മാറിയെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.