സമൂഹമാധ്യമങ്ങളിലൂടെയുളള മയക്കുമരുന്ന് വില്‍പന ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതർ

സമൂഹമാധ്യമങ്ങളിലൂടെയുളള മയക്കുമരുന്ന് വില്‍പന ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതർ

അബുദാബി: സമൂഹമാധ്യമങ്ങളിലൂടെയുളള മയക്കുമരുന്ന് വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതർ. ചെറുപ്പക്കാരായ ആളുകളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും വില്‍പന നടത്തുന്നത്. പല മാർഗങ്ങള്‍ ഉപയോഗിച്ചാണ് പലരും മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതെന്നും ഇത്തരത്തിലുളള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജാഗ്രത പാലിക്കണമെന്നും അബുദാബി അധികൃതർ അറിയിച്ചു.

രാജ്യത്തിന് പുറത്തുളള മയക്കുമരുന്ന് വ്യാപാരി യുഎഇയിലുളള ഏതെങ്കിലും വ്യക്തിയുടെ മൊബൈലിലോ സമൂഹമാധ്യമങ്ങളിലൂടെയോ സന്ദേശമയക്കും. വീഡിയോ അല്ലെങ്കില്‍ വോയ്സ് ക്ലിപ്പായാണ് സന്ദേശമയക്കുന്നത്. മയക്കുമരുന്ന് അടങ്ങിയ പാക്കേജ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് എത്തിക്കാനായി ആവശ്യപ്പെടും. ഇതിന് പണം തരുമെന്ന വാഗ്ദാനവും നല്‍കും. ഇത്തരം പ്രവണതകള്‍ക്കെതിരെ അബുദാബി പോലീസ് പാർട്ടിസിപ്പേറ്റ് ടു പ്രിവന്‍റ് ഇറ്റ് ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമസന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇത്തരം ഇടപാടുകളില്‍ പങ്കാളികളാകരുതെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. ക്യാംപെയിനിലൂടെ മയക്കുമരുന്ന് വില്‍പനയ്ക്കും ഉപയോഗത്തിനുമെതിരെയുളള ബോധവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിലുളള സന്ദേശങ്ങള്‍ ലഭിച്ചാലോ മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് അറിവ് ലഭിച്ചാലോ അമന്‍സേവനത്തിലോ (8002626) ടെക്സ്റ്റ് മെസേജായോ (2828) ഇമെയിലിലൂടെയോ ([email protected]) അധികൃതരെ ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.