സിസിലി ജോൺ
ടെക്സസ് (നാസ) :200 മൈലിലധികം ഉയരത്തിൽ, ബഹിരാകാശത്തു നിന്നും വോട്ട് ചെയ്യാൻ പദ്ധതി ഇടുന്നു, നാസയിലെ ബഹിരാകാശ യാത്രിക കേറ്റ് റൂബിൻസ് "ബഹിരാകാശത്തു നിന്നും വോട്ട് ചെയ്യാൻ സാധിക്കുന്ന ത് ഒരു ബഹുമതി ആയി ഞാൻ കാണുന്നു"റൂബിൻ പറഞ്ഞു."നമ്മുടെ ജനാധിപത്യത്തിൽ പങ്കാളിയാകുക എന്നുള്ളത് ഒരു വല്യകാര്യം ആണ്".
ബഹിരാകാശ നിലയത്തിൽ നിന്നും ഉള്ള വോട്ടിംഗ്, ഭൂമിയിൽ എവിടെ നിന്നും ചെയുന്നതിന് സമാനമാണ്. തപാൽ വകുപ്പിനെ ആശ്രയിക്കുന്നതിനു പകരം , റുബിൻസ് ഹ്യൂസ്റ്റനിൽ ഉള്ള മിഷൻ കോൺട്രോളിനെ ആശ്രയിച്ച് ഇലക്ട്രോണിക് ആയി വോട്ട് കൈമാറും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ബഹിരാകാശ യാത്രികർക്ക്, അവിടെനിന്നും വോട്ട് രേഖപ്പെടുത്താൻ ഉള്ള സൗകര്യം ഉണ്ട്. 1996 ൽ ബിൽ ക്ലിന്റണും ബോബ് ഡോളും തമ്മിൽ ഉള്ള പ്രസിഡന്റ് മത്സരത്തിൽ ,ബഹിരാകാശ യാത്രികനായ ജോൺ ബ്ളാഹക്കു വോട്ട് രേഖപ്പെടുത്താൻ സാധികാഞ്ഞതിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് ആണ് ടെക്സസിൽ നിന്നും അതിനുള്ള നിയമ നടപടികൾ തുടങ്ങിയതും ബഹിരാകാശ വോട്ടിംഗ് സാധ്യമാക്കിയതും. അതിനു മുൻപ് ബഹിരാകാശ യാത്രികർക്ക് വോട്ടിംഗ് ഒരു പ്രശ്നമായിരുന്നില്ല. കാരണം രണ്ടാഴ്ചയിൽ കൂടുതൽ അവരുടെ ദൗത്യം നീണ്ടു നിന്നിരുന്നില്ല.എന്നാൽ നാസ ബഹിരാകാശ കേന്ദ്രം വന്നതോടുകൂടി, ബഹിരാകാശ യാത്രികരുടെ ദൗത്യം മാസങ്ങൾ നീണ്ടു നിൽക്കുന്നതായി.
1997ൽ ടെക്സസിലെ നിയമ നിർമാതാക്കൾ ഈ നടപടി അംഗീകരിച്ചു. ജോർജ് ബുഷ് ആ നിയമത്തിൽ ഒപ്പിട്ടു. അതേ വർഷം തന്നെ ബഹിരാകാശ യാത്രികനായ ഡേവിഡ് വൂൾഫ് 'പറക്കുമ്പോൾ വോട്ട് ചെയ്ത' ആദ്യത്തെ ബഹിരാകാശ യാത്രികൻ ആയി.
“എല്ലാവരും വോട്ടു ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു,” റൂബിൻസ് പറഞ്ഞു. "നമുക്ക് ബഹിരാകാശത്ത് നിന്ന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, എല്ലാവർക്കും ഭൂമിയിൽ നിന്നും ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു."
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.