ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി: രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം

ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വി: രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ അപ്രതീക്ഷിത തോല്‍വിയോടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്.

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം ശനിയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ ആറ് വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി. ടീം സെലക്ഷനിലും ബാറ്റിംഗ് ഓര്‍ഡറിലും വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തതാണ് മത്സരം കൈവിട്ടു പോകാന്‍ കാരണമെന്ന ആരോപണവും ശക്തമായി.

2023 ഏകദിന ലോകകപ്പ് പോരാട്ടത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വി മെഗാ ഇവന്റിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പിനെ ചോദ്യം ചെയ്യാന്‍ ആരാധകരെ പ്രേരിപ്പിച്ചിരിക്കുകയാണ്.

രോഹിത്, വിരാട് തുടങ്ങിയ മുന്‍നിര താരങ്ങളെ കളിപ്പിക്കാതിരിക്കുകയും സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളെ ഇതുവരെ കണ്ടിട്ടില്ലാത്ത പോസിഷനുകളില്‍ ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ദ്രാവിഡും കൂട്ടരും എടുത്ത ചില തീരുമാനങ്ങളും ആരാധകരെ അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.