അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക്ക് ബിഹാര്‍ സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഐജി

അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി അസ്ഫാക്ക് ബിഹാര്‍ സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഐജി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ബിഹാര്‍ സ്വദേശി തന്നെയെന്ന് സ്ഥിരീകരിച്ചതായി ഡിഐജി എ. ശ്രീനിവാസ്. അസ്ഫാക് മാത്രമാണ് കൃത്യം നടത്തിയതെന്നും കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നും ഡിഐജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസ്ഫാക്ക് ബിഹാര്‍ സ്വദേശിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. പ്രതി ഉളിയന്നൂരിലാണ് താമസിച്ചിരുന്നത്. പ്രതിയെ കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുന്നതായിരിക്കും. നിലവിലുള്ള സാക്ഷികളുടെയും കൂടാതെ മറ്റ് ഏതെങ്കിലും സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തി കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കും. കേസ് തെളിയിക്കപ്പെട്ടത് കൊണ്ടാണ് പ്രതിയ്ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. ഇനിയും എല്ലാ തെളിവുകളും ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയുടെ റിമാന്‍ഡ് കാലാവധി അനുസരിച്ച് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ സംഘം ബിഹാറിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇതുവരെയുള്ള അന്വേഷണത്തില്‍ മറ്റുള്ളവരുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചോദ്യം ചെയ്ത ശേഷം സമഗ്രമായ അന്വേഷണം നടത്തും. സാക്ഷികളെ നിയമപരമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കും. കേരളത്തില്‍ മറ്റ് കേസുകളില്‍ അസ്ഫാക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും' ഡിഐജി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.