ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവത്തെ വറുതിക്കാലത്തിന് ശേഷം മത്സ്യ തൊഴിലാളികൾ ഇന്ന് കടലിൽ വല വീശും. ബേ​പ്പൂ​ർ, പു​തി​യാ​പ്പ, കൊ​യി​ലാ​ണ്ടി, ചോ​മ്പാ​ല തു​ട​ങ്ങി​യ​വ​യാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ.

മ​ൺ​സൂ​ൺ​കാ​ല​ത്തെ മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​ത്തി​നും മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര​മാ​യ വ​ള​ർ​ച്ച​ക്കും ക​ട​ൽ​മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും 1987ലാ​ണ് കേ​ര​ള​സ​ർ​ക്കാ​ർ ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്രോ​ളി​ങ് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങി​യ​ത്.

അതേസമയം മഴ കുറഞ്ഞത് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്ക് ഉണ്ട്. ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതിൽ മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തിയിട്ടുണ്ട്.

ജൂ​ൺ ഒ​മ്പ​തി​ന്​ അ​ർദ്ധരാ​ത്രി മു​ത​ലാ​ണ്​ ട്രോ​ളി​ങ് നി​രോ​ധ​നം നി​ലവി​ൽ​ വ​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എന്നാൽ കാ​ര്യ​മാ​യ ​പ്ര​ശ്​​ന​ങ്ങ​ൾ എ​വി​ടെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ല്ലെ​ന്ന്​ ഫി​ഷ​റീ​സ്​ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.