റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. റിയാദ് പ്രവിശ്യയുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയ താപനില 46 മുതല്‍ 48 ഡിഗ്രി വരെയാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസം സൗദിയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ദമ്മാമില്‍ താപനില 48 ഡിഗ്രിയായിരുന്നു. വാദി ദവാസിറിലും ശറൂറയിലും 46 ഡിഗ്രി വീതം ചൂട് രേഖപ്പെടുത്തി. ജിദ്ദയിലും അല്‍ഖൈസൂമയിലും 45 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.
കടുത്ത ചൂടിനെ പ്രതിരോധിക്കാനുളള മുന്‍കരുതല്‍ നടപടികളെടുത്തുമാത്രമെ പുറത്തിറങ്ങാന്‍ പാടുളളൂവെന്ന് ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.കടുത്തചൂട് ഈ ആഴ്ച അവസാനം വരെ തുടരുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.