തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്കുളള ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. റസര്‍വ് ബാങ്കിന്റെ കൂടി വിജ്ഞാപനം ഇറങ്ങുന്നതോടെ നിയമം പ്രാബല്യത്തിലാകും.
നേരത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമം അര്‍ബന്‍ ബാങ്കുകള്‍ക്കും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കുമായിരുന്നു ബാധകമാക്കിയിരുന്നത്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ നിയമം കേരള ബാങ്കിനും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും ബാധകമായേക്കും. കഴിഞ്ഞ മാസമാണ് കേരള ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തത്.
നിയമം പ്രാബല്യത്തില്‍ വരാതിരുന്നതിനാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നിവയുടെ ഘടനയില്‍ അഴിച്ചുപണി ആവശ്യമായി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.