തിരുവനന്തപുരം: എഐസിസി ജനറൽസെക്രട്ടറി താരിഖ് അൻവർ ഘടകകക്ഷിനേതാക്കളുമായി ഇന്ന് ചർച്ച നടത്തും.സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റമെന്ന ആവശ്യം ഘടകകക്ഷികൾ ഉന്നയിക്കും. ഇങ്ങനെ പോകാൻ കഴിയില്ലെന്ന ലീഗും ആർഎസ്പിയും പരസ്യമായി തന്നെ പറഞ്ഞ് കഴിഞ്ഞു. താഴേത്തട്ടിൽ ഉണ്ടാക്കിയ നീക്കുപോക്ക് വരെ പരസ്യഅഭിപ്രായവ്യത്യാസത്തിലേക്ക് പോയതിൽ ഘടകകക്ഷികൾ അതൃപ്തി അറിയിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും ഗ്രൂപ്പുകളുടെ അതിപ്രസരവും തിരിച്ചടിയായെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടുമടുത്ത മുഖങ്ങൾക്ക് പകരം യുവാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കണമെന്നും സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡ് പ്രതിനിധികളെ ധരിപ്പിച്ചു. തലസ്ഥാനത്തെ മേയർ തിരഞ്ഞെടുപ്പിലെ സി.പി.എം മാതൃക അവർ ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടിക്ക് പ്രധാനസ്ഥാനം നൽകി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ഇന്നലെ രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ ഉൾപ്പടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും ആവശ്യമുയർന്നു. ഇന്നത്തെ ചർച്ചകൾക്ക് ശേഷം കേരളത്തിൽ നിന്ന് മടങ്ങുന്ന താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മാറ്റങ്ങൾ തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.