എസ് എം സി എ മുൻ ജനറൽ സെക്രട്ടറി ഷാജി നഗരൂരിന് യാത്രയയപ്പ് നൽകി

എസ് എം സി എ മുൻ ജനറൽ സെക്രട്ടറി ഷാജി നഗരൂരിന് യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: പ്രവാസ ജീവിതത്തിന് വിരാമിട്ട് നാട്ടിലേക്ക് പോകുന്ന സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ മുൻ ജനറൽ സെക്രട്ടറി ഷാജി നഗരൂരിന് എസ് എം സി എ സെൻട്രൽക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

എസ് എം സി എ യുടെ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു കൊണ്ട് ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ച ഷാജി നഗരൂർ സംഘടനക്ക് എന്നും മുതൽക്കൂട്ടായിരുന്നുവെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻ്റ് സുനിൽ റാപ്പുഴ പറഞ്ഞു.

ഫൗണ്ടർ മെമ്പർ സൈജു മുളകുപാടം, അബ്ബാസിയാ ഏരിയാ കൺവീനർ ഷാജു ദേവസി, എസ് എം വൈ എം പ്രസിഡൻ്റ് ജിജിൽ, വനിതാ വിഭാഗം പ്രസിഡൻ്റ് ലിറ്റ്സി സെബാസ്റ്റ്യൻ, ബാലദീപ്തി വൈസ് പ്രസിഡൻ്റ് സിനോ പീറ്റർ, മുൻ പ്രസിഡൻ്റുമാർ, ഏരിയാ, സോണൽ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

എസ് എം സി എ യിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷാജി നഗരൂർ പറഞ്ഞു.ആക്ടിങ്ങ് സെക്രട്ടറി ഡേവിഡ് ആൻറണി സ്വാഗതവും ട്രഷറർ ജോർജ് തെക്കേൽ നന്ദിയും പറഞ്ഞു. കൾച്ചറൽ കൺവീനർ സന്തോഷ് ഒടേറ്റി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.