തിരുവനന്തപുരം: സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ആശങ്ക. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്കു കൈറ്റ്, വിക്ടേഴ്സ് ചാനലുകളിലൂടെ നടപ്പാക്കിയ ഓണ്‍ലൈന്‍ പഠനത്തില്‍ സിലബസ് ഇഴഞ്ഞു നീങ്ങുന്നെന്നും പരാതി.
സി.ബി.എസ്.ഇ അടക്കുള്ള ബോര്‍ഡുകള്‍ സിലബസ് ആനുപാതികമായി കുറയ്ക്കുമ്പോഴാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വിപരീത തീരുമാനമെടുക്കുന്നത്. 30 ശതമാനത്തിനു മുകളില്‍ പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കി പത്താം ക്ലാസ്, പ്ലസ്ടൂ പരീക്ഷകള്‍ നടത്താനാണ് സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള ബോര്‍ഡുകളുടെ ആലോചന. പ്രാക്ടിക്കല്‍ പരീക്ഷയുടെ കാര്യത്തിലും ഇളവുണ്ടാകും.
എന്നാല്‍, സംസ്ഥാന സിലബസ് പിന്തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ ആനൂകൂല്യം ലഭിക്കില്ല. ചില ഭാഗങ്ങള്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിവാക്കുമെന്ന സൂചനമാത്രമാണു സംസ്ഥാന സിലബസ് പിന്തുടരുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കിയിട്ടുള്ളത്. സി.ബി.എസ്.ഇ സിലബസുകള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കമുള്ള പൊതുപരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്.
നീറ്റ് അടക്കമുള്ള പരീക്ഷകള്‍ സി.ബി.എസ.്ഇ. സിലബസിന് അനുസൃതമായാണു നടക്കുന്നത്. സംസ്ഥാന സിലബസില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഈ ഘട്ടത്തില്‍ പിന്തള്ളപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് വിദ്യാഭ്യാസ വിദഗ്ധരും അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.