ദുബായ്: എക്സ്പോ 2020 യിലെ പ്രധാന ആകർഷണങ്ങളില്‍ ഒന്നായ ഗാർഡന്‍ ഇന്‍ ദ സ്കൈ (ആകാശ പൂന്തോട്ടം) തുറന്നു. അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ മെയിലാണ് അടച്ചത്. 55 മീറ്റർ ഉയരത്തില്‍ നിന്നുകൊണ്ട് എക്സ്പോ സിറ്റിയുടെ സൗന്ദര്യം ആസ്വദിക്കാമെന്നുളളതാണ് ഗാർഡന്‍ ഇന്‍ ദ സ്കൈയുടെ പ്രത്യേകത. സാധാരണ നിരീക്ഷണകേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എക്സ്പോ സിറ്റിയിലെ ഗാർഡന്‍ ഇന്‍ ദ സ്കൈ.
സന്ദർശകർക്ക് ഭൂമിയില്‍ നിന്ന് 55 മീറ്റർ ഉയരത്തിലുളള നിരീക്ഷണ ഡെസ്കിലെത്തി എക്സ്പോ സിറ്റിയുടെ മനോഹര ദൃശ്യം ആസ്വദിക്കാം. എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 30 ദിർഹമാണ് ടിക്കറ്റ് ചാർജ്. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.