തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇലക്ട്രിക് സ്കൂട്ടർ നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ (കെഎഎൽ) നേതൃത്വത്തിൽ ആറ് മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കുമെന്നു മന്ത്രി പി. രാജീവ് അറിയിച്ചു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണ കമ്പനി ലോഡ്‌സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് മട്ടന്നൂർ കിൻഫ്ര പാർക്കിലാണ് ഇലക്ട്രിക് ടൂവീലറിന്റെ നിർമാണം. ഇത് സംബന്ധിച്ച കരാറിൽ സർക്കാരും ലോഡ്‌സ് മാർക് ഇൻഡസ്ട്രീസും ഒപ്പുവച്ചു.
മട്ടന്നൂർ കിൻഫ്ര പാർക്കിലെ രണ്ട് ഏക്കർ സ്ഥലത്താണ് പുതിയ ടൂവീലർ നിർമാണ പ്ലാന്റ് വരുന്നത്. സംയുക്ത സംരംഭത്തിന് 4.65 കോടി രൂപയാണ് അംഗീകൃത മൂലധനം. സംയുക്ത സംരംഭത്തിൽ 26 ശതമാനം ഓഹരി കെഎഎലിനും ബാക്കി ലോഡ്‌സ് മാർക് ഇൻഡസ്ട്രീസിനുമാണ്.
സംരംഭം വഴി 200 പേർക്ക് നേരിട്ടും നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിക്കപ്പെടും. നേരത്തെ കെഎഎല്ലിൽനിന്നു ഇലക്ട്രിക് ഓട്ടോറിക്ഷകൾ പുറത്തിറക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.