മസ്കറ്റ്: ഒമാനില്‍ ഈ വർഷം ജൂണ്‍ വരെ ശരാശരി 15.3 കോടി ബാരല്‍ എണ്ണ കയറ്റുമതി നടത്തിയതായി അധികൃതർ. 2022 ലെ സമാന കാലയളവിനെ അപേക്ഷിച്ച് കയറ്റുമതിയില്‍ 5.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്. ശരാശരി 81.4 ഡോളറിലാണ് വില്‍പന നടന്നത്. നാഷണല്‍ സെന്‍റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്‍റ് ഇന്‍ഫർമേഷന്‍ അധികൃതരാണ് കണക്ക് പുറത്തുവിട്ടത്.
ആകെ എണ്ണ ഉല്‍പാദനത്തിന്‍റെ 79.9 ശതമാനവും കയറ്റുമതിക്കാണ് ഉപയോഗിച്ചത്. ഈ വർഷം ജൂണ്‍ വരെയുളള കണക്ക് അനുസരിച്ച് ഒമാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. ജപ്പാന്‍, ഇന്ത്യ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ജപ്പാന്‍, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുളള കയറ്റുമതി കുറഞ്ഞതാണ് മൊത്തം കയറ്റുമതി കുറയാന്‍ ഇടയാക്കിയത്.
എന്നാല്‍ 2022 ല്‍ 123.1 ദശലക്ഷം ബാരലായിരുന്നു ചൈനയിലേക്ക് കയറ്റുമതി ചെയ്തതെങ്കില്‍ 2023 ല്‍ അത് 14.4 ശതമാനം വർദ്ധിച്ച് 140.8 ദശലക്ഷം ബാരലില്‍ എത്തി. ഇന്ത്യയിലേക്കുള്ള കയറ്റുമതി 2022 ല്‍ 25.4 ദശലക്ഷം ബാരലായിരുന്നുവെങ്കില്‍ 2023 ലെ ആദ്യ ആറ് മാസങ്ങളിൽ വെറും 2.7 ദശലക്ഷം ബാരലായി കുറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.