ഒലയിലെ ജീവനക്കാരനായി നായ; ഐഡി കാര്‍ഡ് ഉള്‍പ്പെടെ പങ്കുവെച്ച് കമ്പനി

ഒലയിലെ ജീവനക്കാരനായി നായ; ഐഡി കാര്‍ഡ് ഉള്‍പ്പെടെ പങ്കുവെച്ച് കമ്പനി

ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ കമ്പനിയായ ഒല ഒരു പുതിയ ജീവനക്കാരനെ നിയമിച്ചു. ബിജ്ലി എന്ന് പേരുള്ള നായയ്ക്കാണ് പുതിയ ജീവനക്കാരനായി ബെംഗളൂരുവില്‍ നിയമനം നല്‍കിയിരിക്കുന്നത്. കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗര്‍വാള്‍ ആണ് പുതിയ അംഗത്തെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഒപ്പം ബിജ്ലിയുടെ ഐഡി കാര്‍ഡും പങ്കുവെച്ചിട്ടുണ്ട്.

ആകര്‍ഷകമായ നീളന്‍ ചെവികളോട് കൂടിയ വെള്ളയും തവിട്ടുനിറവും കലര്‍ന്നതാണ് ബിജ്ലിയുടെ രൂപം. ചിത്രവും പേരും ഉള്‍പ്പെടുത്തിയ ഐഡികാര്‍ഡാണ് ബിജ്ലിയ്ക്ക് നല്‍കിയിരിക്കുന്നത്. 440 V എന്നതാണ് ഐഡി കാര്‍ഡ് നമ്പര്‍. രക്തഗ്രൂപ്പ് 'PAW +ve' ആണ്. അടിയന്തരമായി ബന്ധപ്പെടാന്‍ ഓഫിസ് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കോറമംഗല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് നായ ജോലി ചെയ്യുന്നുന്നതെന്ന് ഐഡി കാര്‍ഡില്‍ വ്യക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.