ഗുണങ്ങളിൽ തരമാണ് നാരങ്ങ

ഗുണങ്ങളിൽ  തരമാണ് നാരങ്ങ

ആരോഗ്യമാണ് സമ്പത്ത്. ആരോഗ്യകരമായ ശരീരത്തിന് ഓരോരുത്തരുടെയും ദിവസം ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആരംഭിക്കണമെന്ന് പോഷകാഹാര വിദഗ്ധരും ഡയറ്റീഷ്യന്‍മാരും ഒരുപോലെ അഭിപ്രായപ്പെടുന്നു. വെള്ളത്തിനു പകരം ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്ന നിരവധി പാനീയങ്ങൾ വേറെയുമുണ്ട്. അതിൽ പ്രധാനിയാണ് നാരങ്ങ. രാവിലെ ഒരു ഗ്ലാസ് നാരങ്ങവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്.

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍, ഫോളേറ്റ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ. നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നു. ഇത് മാത്രമല്ല, ശരീരഭാരം കുറയ്ക്കല്‍, കരള്‍ മെച്ചപ്പെടുത്തല്‍, സൗന്ദര്യം വര്‍ധിപ്പിക്കല്‍ അങ്ങനെ പല ആരോഗ്യഗുണങ്ങള്‍ നാരങ്ങ പ്രധാനം ചെയ്യുന്നു. കുറച്ച് നാരങ്ങ നീര് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ ശരീരത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

നമുക്കറിയാവുന്നത് പോലെ വിറ്റാമിന്‍ സിയാൽ സമ്പന്നമായ നാരങ്ങ നീര് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, നാരങ്ങ നീര് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് നാരങ്ങാവെള്ളം ദിവസേനെ ഉപയോഗിക്കുന്നത്. നാരങ്ങ വെള്ളത്തിലെ വിറ്റാമിന്‍ സി ചര്‍മ്മത്തെ ആന്തരികമായി പുനരുജ്ജീവിപ്പിക്കുകയും പുറമെ തിളക്കം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാവുന്നത് തടയുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആന്റിഏജിംഗ് ഗുണങ്ങളുള്ള ഒരു ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിന്‍ സി. നാരങ്ങയിലെ വിറ്റാമിന്‍ സി വൃക്കയിലെ കല്ലുകള്‍ക്കുള്ള സാധ്യത തടയുന്നു. സിട്രിക് ആസിഡ് കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിലൂടെ രോഗികളില്‍ പുതിയ വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

ദഹനവ്യവസ്ഥയെ നാരങ്ങാവെള്ളം മെച്ചപ്പെടുത്തുന്നു. രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നത് മലശോധന മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

രാവിലെ എല്ലാവരുടെയും പ്രശ്നമാണ് വായനാറ്റം. നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ വായില്‍ ഉമിനീര്‍ ഉല്‍പാദനം ഉത്തേജിപ്പിക്കുകയും വായ വരളുന്നത് തടയുകയും അതുവഴി വായ്നാറ്റത്തെ നീക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനുശേഷം സവാള, വെളുത്തുള്ളി, മത്സ്യം എന്നിവയുടെ മണം ഒഴിവാക്കാന്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ഫലപ്രദം ആണ്.

കരള്‍ നിങ്ങളുടെ ശരീരത്തിന്റെ ഫില്‍ട്ടറും ഉപാപചയ പ്രവര്‍ത്തനങ്ങളുടെ താക്കോലുമാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു, അതുവഴി കരള്‍ രോഗങ്ങളെയും തടയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.