ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രാഹുൽ പ്രകടിപ്പിച്ചത് ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണ്. മോഡി സമുദായത്തെ അപമാനിച്ചിട്ടില്ല. എന്തു കൊണ്ടാണ് രാഹുൽ ഗാന്ധിക്ക് ആ ശിക്ഷ നൽകിയതെന്ന് കോടതി ചോദിച്ചു. പരമാവധി ശിക്ഷ ലഭിക്കാനും മാത്രം തെറ്റ് അദേഹം ചെയ്തിട്ടുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ കിട്ടും.
ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്. മനു അഭിഷേക് സിങ്‍വിയാണ് രാഹുലിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. പരാതിക്കാരൻ പൂർണേഷ് മോഡിയുടെ ആദ്യ പേരിൽ മോഡി എന്നില്ലായിരുന്നുവെന്ന് രാഹുലിൻറെ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി വാദിച്ചത്. ബോധപൂർവമായി മോഡി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ആർ.എസ് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്
ഇരുവിഭാഗത്തിനും അവരുടെ വാദമുഖങ്ങൾ ഉയർത്താൻ 15 മിനിട്ട് വീതം കോടതി അനുവദിച്ചിരുന്നു. പൂർണേഷ് മോദിയുടെ യഥാർത്ഥ സർനെയിം മോദിയെന്നല്ല മോദ് എന്നാണെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അദ്ദേഹം സർനെയിം പിന്നീട് മാറ്റുകയായിരുന്നു എന്ന വാദവും സിങ്‍വി ഉയർത്തി
നേരത്തെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ ഹർജി സൂറത്ത് സെഷൻസ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. സ്റ്റേ അനുവദിക്കാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായിട്ടായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.