ഓപ്പറേഷൻ ക്രോസ് കൺട്രി; സാൻഫ്രാൻസിസ്കോയിൽ മനുഷ്യക്കടത്തിന് ഇരയായ 21 പേരെ രക്ഷിച്ച് എഫ്ബിഐ

ഓപ്പറേഷൻ ക്രോസ് കൺട്രി; സാൻഫ്രാൻസിസ്കോയിൽ മനുഷ്യക്കടത്തിന് ഇരയായ 21 പേരെ രക്ഷിച്ച് എഫ്ബിഐ

സാൻഫ്രാൻസിസ്കോ: "ഓപ്പറേഷൻ ക്രോസ് കൺട്രി" എന്ന പേരിൽ രാജ്യ വ്യാപകമായി നടപ്പാക്കുന്ന കാമ്പെയ്‌നിന്റെ ഭാഗമായി മനുഷ്യക്കടത്തിന് ഇരകളായ 21 പേരെ കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു. ജൂലൈ 19 മുതൽ 30 വരെ നടന്ന തിരച്ചിലിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിവിധ ഏജൻസികൾ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ 24 കാരിയായ യുവതിയും 33കാരനായ യുവാവും അറസ്റ്റിലായി.

മനുഷ്യക്കടത്തിന് ഇരയായ എലിസബത്ത് ക്വിറോസ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ; ഏകദേശം 12 വർഷമായി മനുഷ്യക്കടത്തിന് ഇരയായിരുന്നു. എനിക്ക് 26 വയസ്സുള്ളപ്പോളാണ് എന്നെ അവസാനമായി അറസ്റ്റ് ചെയ്തത്. ആ സമയത്ത് എനിക്ക് മൂന്ന് മാസം പ്രായമുള്ള ഒരു ആൺകുട്ടി ഉണ്ടായിരുന്നു.

16 വയസ്സുള്ളപ്പോഴാണ് മനുഷ്യക്കടത്തിലേക്കെത്തുന്നത്. ഒരു അപരിചിതനാണ് എന്നെ ദുഷ്പ്രവൃത്തിയിലേക്ക് നയിച്ചത്. അദേഹം എനിക്ക് ആദ്യം അഭിനന്ദനവും പിന്നീട് സമ്മാനങ്ങളും നൽകി. വീട്ടിൽ അനുഭവിക്കുന്നതിനേക്കാൾ മികച്ച ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയുളവാക്കി. എന്നാൽ അത് കുറ്റകൃത്യങ്ങളുടെയും ആഘാതങ്ങളുടെയും ജീവിതത്തിലേക്കാണ് എന്നെ നയിച്ചത്.

പിന്നെ എന്നെ അറസ്റ്റ് ചെയ്യുകയും കുറ്റവാളിയായി കണക്കാക്കുകയും ചെയ്തു. ഞാൻ മയക്കുമരുന്ന് വിൽക്കുകയും പുകവലിക്കുകയും ചെയ്തു. ജീവിതം തിരിച്ചറഞ്ഞപ്പോൾ ഇരകളെ സഹായിക്കണമെന്ന ചിന്തയുണ്ടായി. അതുകൊണ്ടാണ് ഇരകൾക്ക് അവരുടെ ജീവിതം വഴിതിരിച്ചു വിടാൻ ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി എലിസബത്ത് ക്വിറോസ് റിഡംപ്ഷൻ ഹൗസ് സ്ഥാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.