നാലംഗ സംഘം ബഹിരാകാശ നിലയത്തിലേക്ക്; യാത്ര ഓഗസ്റ്റ് 25 ന്

നാലംഗ സംഘം ബഹിരാകാശ നിലയത്തിലേക്ക്; യാത്ര ഓഗസ്റ്റ് 25 ന്

വാഷിങ്ടണ്‍: നാല് രാജ്യങ്ങളില്‍ നിന്നുള്ള നാലംഗ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. ഓഗസ്റ്റ് 25 പുലര്‍ച്ചെ 3.49 ന് സ്പേസ് എക്സ് ക്രൂ-7 പേടകത്തിലാണ് യാത്ര. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് പേടകത്തെ ബഹിരാകാശത്തെത്തിക്കുക.

നാസയുടെ ബഹിരാകാശ സഞ്ചാരിയായ ജാസ്മിന്‍ മോഖ്ബെലി, യുറോപ്യന്‍ സ്പേസ് എജന്‍സിയുടെ ആന്‍ഡ്രിയാസ് മൊഗെന്‍സന്‍, ജാപ്പനീസ് എയറോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെ സാറ്റോഷി ഫുറുകാവ, റഷ്യയുടെ കൊന്‍സ്റ്റാന്റിന്‍ ബൊറിസോവ് എന്നിവരാണ് ക്രൂ-7 പേടകത്തിലെ യാത്രക്കാര്‍.

അതേസമയം നിലയത്തിലുള്ള രണ്ട് റഷ്യന്‍ ബഹിരാകാശ സഞ്ചാരികള്‍ അടുത്തയാഴ്ച ബഹിരാകാശ നടത്തത്തിനിറങ്ങും. കമാന്റര്‍ സെര്‍ഗെ പ്രോകോപ്യെവ്, ഫൈ്ളറ്റ് എന്‍ജിനിയര്‍ ദിമിത്രി പെറ്റെലിന്‍ എന്നിവരാണ് ഓഗസ്റ്റ് ഒമ്പതിന് മൈക്രോ മെറ്റിരിയോയിഡ് ഓര്‍ബിറ്റല്‍ ഡെബ്രിസ് ഷീല്‍ഡ് സ്ഥാപിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായി നിലയത്തിന് പുറത്തിറങ്ങുകയെന്ന് നാസ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.