ലിസ്ബണ്‍: നസ്രാണി പെണ്‍കുട്ടികള്‍ ചട്ടയും മുണ്ടും ധരിച്ച് നല്ല സുന്ദരികളായി മാര്‍ഗംകളി അവതരിപ്പിച്ചപ്പോള്‍ പോര്‍ച്ചുഗലിലെ ലിസ്ബണും അക്ഷരാര്‍ത്ഥത്തില്‍ കേരളമായി മാറി. ആവേശഭരിതമായ കര ഘോഷത്തോടെയാണ് പരമ്പരാഗത വേഷത്തില്‍ വന്ന ഇവരെ കാണികള്‍ സ്വീകരിച്ചത്.
പോര്‍ച്ചുഗലില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തോടനുബന്ധിച്ച് ആയിരുന്നു മാര്‍ഗംകളി അവതരിപ്പിച്ചത്. പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും മറ്റ് ആട ആഭരണങ്ങളും അണിഞ്ഞ് ചന്തത്തോടെ അവര്‍ എട്ടുപേരും പോര്‍ച്ചുഗല്‍കാരുടെ മനസ്സിലേക്കാണ് കൈകൊട്ടി കയറിയത്.
കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാന കലാരൂപങ്ങളില്‍ പ്രധാനപ്പെട്ട നൃത്തരൂപമാണ് മാര്‍ഗംകളി. എഡി 52ല്‍ കേരളത്തില്‍ എത്തിയ വിശുദ്ധ തോമാശ്ലീഹായുടെ ചരിത്ര രൂപമാണ് മാര്‍ഗംകളിയുടെ ഇതിവൃത്തം.
അതുകൊണ്ട് തന്നെ മാര്‍ഗംകളിയുടെ ഗാനശകലവും തോമാസ്ലീഹ കേരളത്തില്‍ എത്തിയ സംഭവമാണ് അവതരിപ്പിക്കുന്നത്. താളത്തിലും ഈണത്തിലും അവതരിപ്പിക്കുന്ന ഗാനശകലത്തോട് അനുയോജ്യമായി കൈകള്‍ താളത്തില്‍ കൊട്ടിയാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്.
കൊവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ യുവജന സമ്മേളനത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുന്നത്. 143 രാജ്യങ്ങളില്‍ നിന്നായി 3,54 ,000 യുവജനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.