ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് പൊതു നിരത്തില്‍ പാര്‍ട്ടിക്കെതിരായ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി. പി.പി. മനോജ്, പി. പ്രദീപ്, സുകേഷ് എന്നിവരെയാണ് പുറത്താക്കിയത്.
ന്രഗരസഭയിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പകടനത്തിന് നേതൃത്വം കൊടുത്ത മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കാന്‍ ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍ നടപടി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് തീരുമാനം. പാര്‍ട്ടി തീരുമാനത്തിനെതിരെ നാടകീയമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണവും നടന്നേക്കും. യോഗ്യതയുളള ആളെ ഏകകണ്ഠമായാണ് നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തതെന്നും സ്ഥാനമാണ് വലുത് എന്ന് ആഗ്രഹിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
ആലപ്പുഴ നഗരസഭയില്‍ പാര്‍ട്ടി, അധ്യക്ഷസ്ഥാനത്തേയ്ക്ക് തീരുമാനിച്ച സൗമ്യ രാജിനു പകരം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക കെ.കെ.ജയമ്മയെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. സിപിഎം നേതാവ് പി. പി. ചിത്തരഞ്ജനെതിരെ പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍ വോട്ടെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ജയമ്മ, സൗമ്യ രാജിനെ നാമനിര്‍ദേശം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.