25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കാന്‍  സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. തരം മാറ്റേണ്ട ഭൂമി 25 സെന്റില്‍ കൂടുതലെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ ന്യായവിലയുടെ 10 ശതമാനം മാത്രം ഫീസായി അടച്ചാല്‍ മതിയെന്നുും ഹൈക്കോടതി ഉത്തരവിട്ടു.

ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റീസ് ആശിഷ് ജെ ദേശായി, ജസ്റ്റീസ് വി.ജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിന്‍ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്.

തൊടുപുഴ സ്വദേശിനി മൗഷ്മി ആന്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് അധിക ഭൂമിക്ക് മാത്രം ഫീസ് വാങ്ങിയാല്‍ മതിയെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്തിട്ടില്ലാത്ത ഭൂമി വാങ്ങിയത് 2017 ന് ശേഷമാണെങ്കിലും 25 സെന്റിന് താഴെയാണെങ്കില്‍ തരം മാറ്റാന്‍ ഫീസ് ഇളവ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.