പ്ലസ് വണ്‍ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം നാളെ 10 ന് പ്രസിദ്ധീകരിക്കും. പ്രവേശനം രാവിലെ 10 മുതല്‍ എട്ടിന് വൈകിട്ട് നാല് വരെ നടക്കും. അലോട്ടമെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.in ല്‍ ലഭിക്കും.

മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവില്‍ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളില്‍ 11849 എണ്ണമാണ് പരിഗണിച്ചത്.

അലോട്ടമെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ടമെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്ന് ലഭിക്കുന്ന അലോട്ടമെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം എത്തണം. ഇതിന് ശേഷമുള്ള അലോട്ടമെന്റ് വിശദാംശങ്ങള്‍ ഒന്‍പതിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.