ബൈക്ക് റേസിങിനിടെ 13 കാരന് ദാരുണാന്ത്യം; മരിച്ചത് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍

ബൈക്ക് റേസിങിനിടെ 13 കാരന് ദാരുണാന്ത്യം; മരിച്ചത് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍

ചെന്നൈ: ബൈക്ക് റേസിംഗിനിടെ 13 കാരന് ദാരുണാന്ത്യം. റേസിങ് താരമായ ശ്രേയസ് ഹരീഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ ഇരുങ്ങാട്ടുകോട്ടയില്‍ നടന്ന ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെ ആയിരുന്നു അപകടം. സ്‌പെയിനില്‍ നടന്ന ടൂവീലര്‍ റേസിങില്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരനായിരുന്നു ശ്രേയസ്.

മത്സരത്തിന്റെ മൂന്നാം റൗണ്ടിനിടെ ശ്രേയസിന്റെ ബൈക്ക് തെന്നിമാറിയിരുന്നു. ഇതോടെ ഹെല്‍മറ്റ് ഊരിപ്പോയി. തുടര്‍ന്ന് പുറകിലെത്തിയ സഹ മത്സരാര്‍ത്ഥി ബൈക്ക് നിര്‍ത്താന്‍ സാധിക്കാതെ ശ്രേയസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രേയസിന്റെ മരണത്തെ തുടര്‍ന്ന് മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് നടത്താനിരുന്ന ബാക്കിയുള്ള മത്സരങ്ങള്‍ റദ്ദാക്കി.

ജൂലൈ 26 നായിരുന്നു ബംഗളൂരു കിഡ് എന്നറിയപ്പെടുന്ന ശ്രേയസ് ഹരീഷിന്റെ ജന്മദിനം. ഈ വര്‍ഷം മെയില്‍ സ്‌പെയിനില്‍ നടന്ന ടൂവീലര്‍ റേസിങില്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ശ്രേയസാണ് സ്വന്തമാക്കിയത്. സ്പെയിനില്‍ നടന്ന എഫ്ഐഎം മിനി-ജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ശ്രേയസ് തന്റെ കഴിവും മികവും പ്രകടമാക്കി ഒന്നാമത്തെയും രണ്ടാമത്തെയും മത്സരങ്ങളില്‍ അഞ്ചും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.