രാഹുലിന്റെ ലോക്‌സഭാംഗത്വം: ഉച്ചയോടെ വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേയ്ക്ക്

രാഹുലിന്റെ ലോക്‌സഭാംഗത്വം: ഉച്ചയോടെ വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേയ്ക്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി സ്റ്റേയോടെ അയോഗ്യത നീങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വയനാട് ലോക് സഭാ അംഗത്വം തിരിച്ചുകിട്ടുന്നതില്‍ നിര്‍ണായക തീരുമാനം വരേണ്ട ദിനമാണിന്ന്. എം.പി സ്ഥാനം പുനസ്ഥാപിച്ച് ലോക് സഭാ സെക്രട്ടേറിയറ്റ് ഉച്ചയോടെ വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ വൈകിട്ട് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം.

പരമോന്നത നീതിന്യായ കോടതിയുടെ വിധി യഥാസമയം നടപ്പാക്കുന്നതില്‍ ലോക് സഭാ സെക്രട്ടേറിയറ്റും കേന്ദ്ര സര്‍ക്കാരും വീഴ്ച വരുത്തിയെന്ന കാര്യം ഉയര്‍ത്തിയാവും കോണ്‍ഗ്രസ് കോടതിയെ സമീപിക്കുക. ഇന്നു വിജ്ഞാപനമിറങ്ങിയാല്‍, മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ തുടങ്ങുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ കത്തിക്കയറും. രാഹുല്‍ പാര്‍ലമെന്റിലെത്തിയാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അദ്ദേഹം തന്നെ തുടക്കമിടാനും സാധ്യതയുണ്ട്.

സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചപ്പോള്‍, 24 മണിക്കൂറിനകം ലോക് സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയിരുന്നു. പക്ഷേ സുപ്രീം കോടതി ഉത്തരവ് വന്ന് മൂന്നു ദിവസമായിട്ടും തുടര്‍നടപടി ഉണ്ടായില്ല. സ്റ്റേ ഉത്തരവിട്ട ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ തകരാറായി ഇത് അവതരിപ്പിക്കാനാവും കോണ്‍ഗ്രസ് ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.