ന്യൂഡല്‍ഹി: നാല് മാസങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ലമെന്റിലേക്ക്. ഗാന്ധി പ്രതിമയില്‍ തൊട്ട് വണങ്ങിയാണ് പാര്‍ലമെന്റിലേയ്ക്ക് കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എംപിമാര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്.
അക്ബര്‍ റോഡിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചുകൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാനം ഇറക്കിയത്. 137 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി തിരികെയെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകീര്‍ത്തി കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനസ്ഥാപിക്കുന്നത് വൈകിയതില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.