മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി എസ്. മണികുമാര്‍; നിയമനം പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെ

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി എസ്. മണികുമാര്‍; നിയമനം പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെ

തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് അദേഹത്തിന്റെ നിയമനം.

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതില്‍ നിയമപരമായി യാതൊരു തടസവുമില്ല.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍ ഷംസീറും നിയമനത്തെ അനുകൂലിച്ച് രംഗത്തെത്തി. വിശദമായ വിയോജനക്കുറിപ്പ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനു കൈമാറും.

2019 ഒക്ടോബര്‍ 11നാണ് തമിഴ്‌നാട് സ്വദേശിയായ എസ്. മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. പിണറായി സര്‍ക്കാര്‍ മണികുമാറിന് കോവളത്തെ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതിനെതിരെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.