ന്യഡല്‍ഹി: എയിംസില്‍ അത്യാഹിത വിഭാഗത്തിന് മുകളിലുള്ള ഓള്‍ഡ് ഒപിഡി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ എന്‍ഡോസ്‌കോപ്പി മുറിയില്‍ തീപിടിത്തം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപം രാവിലെ 11.54 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞ് ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
മുമ്പ് 2021 ജൂണിലും എയിംസ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായിതിനെ തുടര്‍ന്ന് കൊറോണ ലാബില്‍ സൂക്ഷിച്ചിരുന്ന സാമ്പിളുകള്‍ കത്തിനശിച്ചിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ വരുന്ന ആശുപത്രിയാണ് ഡല്‍ഹി എയിംസ്. ഓരോ ദിവസവും 10,000 ത്തോളം രോഗികളാണ് ഡല്‍ഹി എയിംസില്‍ ചികിത്സയ്ക്കായി എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.