ദോഹ: ഖത്തറിലെ ജൈവകാർഷികകൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ അംഗങ്ങൾക്ക് സൗജന്യമായി കാർഷിക വിത്തുകളുടെ വിതരണം തുടങ്ങി. കൃഷി ആരോഗ്യത്തിനും ഉന്മേഷത്തിനും' എന്ന ആശയത്തോടെ തുടങ്ങിയ കൂട്ടായ്മ വിജയകരമായി 9 സീസണുകളാണ് പിന്നിട്ടത്.
'വേനൽചൂട് കുറഞ്ഞ് കൃഷിക്കനുയോജ്യമായ കാലാവസ്ഥയിൽ സീസൺ 10 ആരംഭിക്കാനുള്ള ഒരുക്കങ്ങൾക്കും തുടക്കം കുറിച്ചതിന്റെ മുന്നോടിയായി ഓഗസ്റ്റ് 5 ന് നമ്മുടെ അടുക്കളത്തോട്ടം ദോഹ അംഗം അഷ്‌റഫ് ചിറക്കൽ അടുക്കളത്തോട്ടം സ്ഥാപക അംഗം മീന ഫിലിപ്പിന് വിത്തുകൾ നൽകി ഉദ്ഘാടനം ചെയ്തു.
കേരളത്തിലും ഖത്തറിൽ നിന്നുമായി സ്വരൂപിച്ച നല്ലയിനം വിത്തുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു തുടങ്ങി. മുന്നൊരുക്കങ്ങൾ നടത്തി തയ്യാറായി ഇരിക്കുന്ന അടുക്കളത്തോട്ടം അംഗങ്ങൾ ഓഗസ്റ്റ് മാസം അവസാനത്തോടെ പുതിയ പച്ചക്കറികൃഷി തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.