ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജിയും ബിജെപി എംപിയുമായ രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നാല് വനിതാ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ജയ ബച്ചന്‍, പ്രിയങ്ക ചതുര്‍വേദി, വന്ദന ചവാന്‍, സുസ്മിത ദേവ് എന്നിവരാണ് ഇറങ്ങിപ്പോയത്. രഞ്ജന്‍ ഗോഗോയ് ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് രാജ്യസഭയില്‍ സംസാരിക്കുന്നത്.
രഞ്ജന്‍ ഗൊഗോയിക്കെതിരായ 2019 ലെ ലൈംഗിക ആരോപണക്കേസിലാണ് പ്രതിഷേധം. ഉദ്യോഗസ്ഥ നിയമനങ്ങളിലും മറ്റും കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. പ്രസംഗത്തിനായി എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് പ്രതിഷേധമുണ്ടാകുകയായിരുന്നു. ഇതേസമയം ‘മീ ടു’ മുദ്രാവാക്യ വിളികളുമുണ്ടായി.
2019 ല്‍ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരെ സ്റ്റാഫ് അംഗമാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. കേസില്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിക്കെതിരായ വഞ്ചനാക്കുറ്റത്തില്‍ കേസ് അവസാനിപ്പിക്കുകയുമായിരുന്നു. അതിന് ശേഷം യുവതിയെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.