ഭിന്നശേഷിയുള്ള മക്കള്‍ക്ക് ജീവിതത്തില്‍ ആത്മീയ വെളിച്ചം പകരുന്ന സുരക്ഷിത കേന്ദ്രമാണ് മേഴ്‌സി ഹോം: മാര്‍ ജോസഫ് പെരുന്തോട്ടം

ഭിന്നശേഷിയുള്ള മക്കള്‍ക്ക് ജീവിതത്തില്‍ ആത്മീയ വെളിച്ചം പകരുന്ന സുരക്ഷിത കേന്ദ്രമാണ് മേഴ്‌സി ഹോം: മാര്‍ ജോസഫ് പെരുന്തോട്ടം

ചെത്തിപ്പുഴ മേഴ്‌സി ഹോമിന്റെ സുവര്‍ണ ജൂബിലിക്ക് തുടക്കമായി

ചങ്ങനശേരി: ഭിന്നശേഷിയുള്ള മക്കള്‍ക്ക് അവരുടെ ജീവിതത്തില്‍ ആത്മീയ വെളിച്ചം പകരുന്ന സുരക്ഷിത കേന്ദ്രമാണ് ചെത്തിപ്പുഴ മേഴ്‌സി ഹോമെന്ന് ചങ്ങനശേരി അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം. മനുഷ്യജീവനു വെല്ലുവിളി നേരിടുന്ന കാലത്തു ജീവന്റെ വില ലോകത്തിന് കാണിച്ചു കൊടുക്കുന്ന വലിയ ശ്രശൂഷയാണ് മേഴ്‌സി ഹോം ചെയ്യുന്നത്.

അതിരൂപതാ മെത്രാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ദീപം തെളിച്ച് മേഴ്സി ഹോം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റീജ എസ്ഡിക്ക് കൈമാറിയതോടെയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മേഴ്സി ഹോമിലെ കുട്ടികള്‍ ജൂബിലി ഗാനം ആലപിച്ചു.


1974 ല്‍ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറയാണ് മേഴ്‌സി ഹോം സ്ഥാപിച്ചത്. അഗതികളുടെ സഹോദരിമാര്‍ എന്നറിയപ്പെടുന്ന എസ്ഡി സിസ്റ്റേഴ്‌സിന്റെ ചുമതലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിസ് ഗ്രേയ്സ് എസ്ഡി അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ചെത്തിപ്പുഴ ആശ്രമം പ്രിയോര്‍ ഫാ. തോമസ് കല്ലുകളം സിഎംഐ, വാഴപ്പള്ളി പഞ്ചായത്ത് അധ്യക്ഷ മിനി വിജയകുമാര്‍, വാര്‍ഡ് അംഗം ലാലിമ്മ ടോമി, പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ദീപ്തി ജോസ് എസ്ഡി എന്നിവര്‍ പങ്കെടുത്തു. കുഞ്ഞുങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.