തിരുവനന്തപുരം: ഒരു കോടി മലയാളികള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്ഠിത കംപ്യൂട്ടര്‍ സാക്ഷരത നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍. ഇ-കേരളം എന്ന പദ്ധതി വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ് നടപ്പാക്കുക.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണ്‍ലൈന്‍ ബാങ്കിങ്, മാര്‍ക്കറ്റിങ്, സൈബര്‍ സെക്യൂരിറ്റി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്‍കും. കണ്ണൂരിലെ മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. മണ്ഡലത്തിലെ 70000 പേര്‍ക്ക് 50 ദിവസത്തിനുള്ളില്‍ പരിശീലനം നല്‍കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.