ഷാര്‍ജ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ മലയാളം സമ്മര്‍ ക്യാമ്പിന് ഈ മാസം 19 ന് തുടക്കമാകും

ഷാര്‍ജ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ മലയാളം സമ്മര്‍ ക്യാമ്പിന് ഈ മാസം 19 ന് തുടക്കമാകും

ഷാര്‍ജ: സെന്റ് മൈക്കിള്‍ കത്തോലിക്ക ദേവാലയത്തിലെ മലയാള സമൂഹത്തിന്റെ നേതൃത്വത്തില്‍ കുഞ്ഞുങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് യാത്രയ്ക്ക് ഈ മാസം 19 ന് തുടക്കമാകും. ഫാ.ജോസ് വട്ടുകുളത്തിലിന്റെ നേതൃത്വത്തിലുള്ള മലയാളം പാരീഷ് കമ്മിറ്റിയാണ് സമ്മര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ക്യാമ്പ് ഈ മാസം 24 ന് സമാപിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും.

ജീവിതത്തിലെ വ്യത്യസ്ത തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫാ. ജിം തോമസ് ഒസിഡി, ഡോ. വിപിന്‍ റോള്‍ഡന്റ്, ജിത്ത് ജോര്‍ജ് തുടങ്ങിയവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ക്യാമ്പിനോട് അനുബന്ധിച്ച് പോസ്റ്ററും ഇറക്കിയിട്ടുണ്ട്.

കുട്ടികളുടെ മാനസികവും ആത്മീയവുമായ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും ഉത്തരം നല്‍കുവാനും ആത്മീയ ഉത്തേജനം നല്‍കുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്.

മുതിര്‍ന്ന കുട്ടികള്‍ക്കായി 'സ്‌കൂള്‍ ഓഫ് ഹോളി സ്പിരിറ്റ് 'എന്ന സെഷന്‍ ഒരുക്കുന്നുണ്ട്. ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണെന്നും നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം കേള്‍ക്കുന്നതിന് തയ്യാറാക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കും. കൂടാതെ, വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തിലേക്ക് കുഞ്ഞുങ്ങളെ നയിക്കാനും സമ്മര്‍ ക്യാമ്പ് സഹായിക്കും.

ക്യാമ്പില്‍ കുഞ്ഞുങ്ങളെ കൂടാതെ മാതാപിതാക്കള്‍ക്കും പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും. ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍ നേരിടുന്ന മനശാസ്ത്രപരമായ പ്രതിസന്ധികള്‍ക്ക് ഉത്തരം നല്‍കുവാനും, പരിശുദ്ധാത്മാവില്‍ നവീകരിക്കുവാനും മാതാപിതാക്കള്‍ക്കായി പ്രത്യേകം സെമിനാറും സംഘടിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.