വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക് (രണ്ടാം ഭാ​ഗം)

വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക് (രണ്ടാം ഭാ​ഗം)

ക്രൈസ്തവ മിഷണറിമാർ ജോലി ചെയ്തത് നേട്ടത്തിനുവേണ്ടിയായിരുന്നില്ല. അവര് എല്ലാം ചെയ്തത് സമർപ്പണവും സേവനവുമായിരുന്നു.. ക്രൈസ്തവ സഭ അടിച്ചേൽപ്പിക്കാനായി അവർ ഒന്നും ചെയ്തിട്ടില്ല. ശാസ്ത്ര ശാഖയ്ക്ക് സയൻസിന് വിലപ്പെട്ട സംഭാവനകൾ നലി‍കിയ ചില ക്രിസ്ത്യൻ പുരോഹിതരെയും സഭാ നേതാക്കളെയും നോക്കാം

സിൽവർസ്റ്റർ രണ്ടാമൻ: സിൽവർസ്റ്റർ രണ്ടാമന്റെ യഥാർത്ഥ പേര് ഗെർബർട്ട് ഓഫ് ഓറിലാക്കെന്നാണ്. വ്യാകരണം , ഗണിതശാസ്ത്രം, സംഗീതം എന്നിവയിൽ പരിശീലനം നേടി, അദ്ദേഹം പിന്നീട് ഓറിലാക്കിന്റെ മഠാധിപതിയായിത്തീർന്നു, അവിടെ ഗെർബർട്ട് ഒരു സന്യാസിയായി. അവിടെ നിന്ന് റോമിലേക്ക് പോയ ഗെർബർട്ട് ഇഷ്ട വിഷയങ്ങളിൽ പ്രാവീണ്യം നേടുകയും മാർപാപ്പയായി വാഴ്ത്തപ്പെടുകയും ചെയ്തു. ആ സമയത്താണ് സിൽവർസ്റ്റർ രണ്ടാമൻ എന്ന പേര് സ്വീകരിച്ചത്. ആദ്യമായി മെക്കാനിക്കൽ ക്ലോക്ക്‌ കണ്ടുപിടിച്ചത്‌ സിൽവർസ്റ്റർ രണ്ടാമനാണ്. സങ്കലനം വ്യവകലനം ഗുണനം ഹരണം തുടങ്ങിയ കണക്കുകൂട്ടലുകളിൽ അക്കങ്ങളുടെ സ്ഥാന മൂല്യ വ്യവസ്ഥ അഥവാ പ്പലെയ്സ്‌ വാല്യൂ സിസ്റ്റം അവതരിപ്പിച്ചത്‌ സിൽവസ്റ്റർ രണ്ടാമൻ എന്ന ഈ മാർപാപ്പ തന്നെ

ഫ്രാൻസെസ്കോ ലാന ഡി ടെർസി: ആധുനിക വ്യോമയാന ശാസ്ത്രത്തിൻറെ പിതാവ്‌ എന്ന്‌ വിളിക്കപ്പെടുന്നത്‌ ഫ്രാൻസെസ്കോ ലാന ഡി ടെർസി എന്ന ഇറ്റാലിയൻ ഈശോ സഭ വൈദികനാണ്‌. ഗണിതശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും എയറോനോട്ടിക്സ് വിദ​ഗ്ദനുമായിരുന്നു . എയറോനോട്ടിക്‌സ് ഫീൽഡിനെ ഒരു ശാസ്ത്രമാക്കി മാറ്റാൻ വൈദികൻ നൽകിയ സേവനം വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ എയറോനോട്ടിക്സ് ശ്രമങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്.

നിക്കോളാസ്‌ കാലൻ: നെതർലൻഡ്സിലെ പുരോഹിതനും അയർലണ്ടിലെ കൗണ്ടി ലൗത്തിലെ ഡാർവറിൽ നിന്നുള്ള ശാസ്ത്രജ്ഞനുമായിരുന്നു നിക്കോളാസ്‌ കാലൻ. 1834 മുതൽ കൗണ്ടി കിൽഡെയറിലെ മെയ്നൂത്ത് കോളേജിൽ പ്രകൃതി തത്ത്വചിന്ത പ്രൊഫസറായിരുന്നു. ഇൻഡക്ഷൻ കോയിലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിലൂടെയാണ് നിക്കോളാസ്‌ കാലൻ കൂടുതൽ അറിയപ്പെടുന്നത്. കാലൻ 1823-ൽ പുരോഹിതനായി അഭിഷിക്തനായി. ഗാൽവനൈസേഷൻ എന്ന സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത്‌ നിക്കോളാസ്‌ കാലൻ തന്നെയാണ്. ഇൻഡക്ഷൻ കോയിലിന്റെ ഉപജ്ഞാതാവും നിക്കോളാസാണ്. ബാറ്ററികളിൽ പരീക്ഷണം നടത്തുന്നതിനിടയിൽ അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ബാറ്ററിയും കാലൻ നിർമ്മിച്ചു.

സിസ്റ്റർ മിറിയം സ്റ്റിംസൺ: ഡൊമിനിക്കൻ സഭയിലെ ഈ സന്യാസിനി ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. അന്നും ഇന്നും ശാസ്ത്രജ്ഞരെ കുഴക്കുന്ന ഡി.എൻ.എ. യുടെ ഘടന ഇപ്പോൾ നമ്മൾ കാണുന്ന വാട്‌സൺ – ക്രിക്ക് ശാസ്ത്രജ്ഞന്മാർ മുൻപോട്ടു വച്ച ഘടന തന്നെയാണെന്ന് ഉറപ്പിക്കുന്നതിലും, അതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിലും സിസ്റ്ററുടെ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഒരുപാടു സഹായിച്ചു. ഇതു മാത്രമല്ല, കാൻസർ രംഗത്തെ ഗവേഷണങ്ങൾ സ്‌പെക്ട്രോസ്‌കോപ്പിയിലെ ഗവേഷണങ്ങൾ മുതലായവ ശാസ്ത്രലോകത്തിന് ഒരു മുതൽക്കൂട്ട് തന്നെ ആയിരുന്നു. ഫ്രാൻസിലെ സിയന്ന ഹൈറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനു ശേഷം അവിടെത്തന്നെ അധ്യാപികയായും സിസ്റ്റർ ജോലി ചെയ്തിട്ടുണ്ട്.

ഫ്രാൻസിലെ അതിപ്രശസ്തമായ സോർബോനിൽ പഠിപ്പിച്ച രണ്ടാമത്തെ വനിതയാണ് സിസ്റ്റർ മിറിയം. ആദ്യത്തെ വനിതആരെന്നു കേൾക്കുമ്പോൾ ഈ പദവിയുടെ വലുപ്പം നമുക്ക്മനസ്സിലാകും. അത് മറ്റാരുമല്ല നമുക്കെല്ലാവർക്കും സുപരിചിതയായ മേരി ക്യൂറി. സിസ്റ്ററിന്റെ പ്രവർത്തനങ്ങൾ ശാസ്ത്രത്തിനു എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്ന് തെളിയിക്കാൻ ഈ ഒരൊറ്റ സംഭവം ധാരാളമായിരിക്കും.ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ സത്യം തിരിച്ചറിയാൻ സഹായിക്കുമെന്നും അതിലൂടെ മനുഷ്യന് ദൈവത്തോട് കൂടുതൽ അടുക്കാൻ സാധിക്കുമെന്നും ഉള്ള തിരിച്ചറിവ് സിസ്റ്റർക്കുണ്ടായിരുന്നതായി സിസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ഗബ്രിയേൽ ഫാലോപ്പിയോ: ഗബ്രിയേൽ ഫാലോപ്പിയോ ഒരു ഇറ്റാലിയൻ കത്തോലിക്കാ പുരോഹിതനും ശരീര ശാസ്ത്രജ്ഞനുമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ലാറ്റിൻ നാമമായ ഫാലോപ്പിയസ് എന്ന പേരിൽ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട അനാട്ടമിസ്റ്റുകളിലും ഫിസിഷ്യൻമാരിലും ഒരാളായിരുന്നു അദ്ദേഹം ഫാലോപ്യൻ ട്യൂബിന് തന്റെ പേര് നൽകി. 1542-ൽ അദ്ദേഹം മോഡേന കത്തീഡ്രലിൽ കാനോൻ ആയി. അക്കാലത്ത് യൂറോപ്പിലെ ഏറ്റവും മികച്ച മെഡിക്കൽ സ്കൂളുകളിലൊന്നായ ഫെറാറ സർവകലാശാലയിൽ അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു.

അന്റോണിയോ മൂസ ബ്രസ്സാവോളയുടെ മാർഗനിർദേശപ്രകാരം 1548-ൽ അദ്ദേഹം മെഡിക്കൽ ഡോക്ടറേറ്റ് നേടി. ബിരുദം നേടിയ ശേഷം അദ്ദേഹം വിവിധ മെഡിക്കൽ സ്കൂളുകളിൽ ജോലി ചെയ്യുകയും തുടർന്ന് 1548-ൽ ഫെറാറയിൽ അനാട്ടമി പ്രൊഫസറായി. ഹിറോണിമസ് ഫാബ്രിഷ്യസ് അദ്ദേഹത്തിന്റെ പ്രശസ്ത വിദ്യാർത്ഥികളിൽ ഒരാളായിരുന്നു. അടുത്ത വർഷം അദ്ദേഹത്തെ ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട സർവ്വകലാശാലയായ പിസ സർവകലാശാലയിലേക്ക് വിളിച്ചു. 1551-ൽ പാദുവ സർവ്വകലാശാലയിൽ അനാട്ടമിയുടെയും ശസ്ത്രക്രിയയുടെയും നേതാവ് ആകാൻ ഫാലോപ്പിയോയെ ക്ഷണിച്ചു. 40 വയസ് തികയുന്നതിനു മുന്നെ അദ്ദേഹം മരണപ്പെട്ടു ശരീര ഘടനയിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

കടപ്പാട്: ഫാദർ ജോൺസൻ പാലപ്പള്ളി സിഎംഐ

ഒന്നാം ഭാ​ഗം വായിക്കാൻ

വിശ്വാസവും ശാസ്ത്രവും; ശാസ്ത്ര പുരോ​ഗ​തിയിൽ കത്തോലിക്ക സഭയുടെ പങ്ക്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26